കേരളം

kerala

By

Published : Nov 5, 2021, 9:21 AM IST

ETV Bharat / state

സംസ്ഥാനത്തെ സ്വകാര്യ ബസുകളും അനിശ്ചിതകാല സമരത്തിലേക്ക്

സ്വകാര്യ ബസുകൾ നവംബർ 9 മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും

സ്വകാര്യ ബസുകള്‍  അനിശ്ചിതകാല സമരം  കോഴിക്കോട്  യാത്രാ നിരക്ക്  kerala bus owners  private bus strike  november 09  calicut  indefenite bus strike
സംസ്ഥാനത്തെ സ്വകാര്യ ബസുകളും അനിശ്ചിതകാല സമരത്തിലേക്ക്

കോഴിക്കോട്:കെഎസ്ആർടിസിക്ക് പിന്നാലെ സംസ്ഥാനത്തെ സ്വകാര്യ ബസുകളും സമരത്തിലേക്ക്. യാത്ര നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നവംബർ 9 മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും. ഡീസൽ വില വർധിച്ച സാഹചര്യത്തിൽ നിലവിലുള്ള നിരക്കുമായി സർവീസ് നടത്താനാകില്ലെന്നാണ് ബസ് ഉടമകൾ വ്യക്തമാക്കുന്നത്.

ALSO READ:മാർക്‌സിസ്‌റ്റ്‌ സഹയാത്രികർ എന്ത്‌ കുറ്റം ചെയ്‌താലും സർക്കാര്‍ സംരക്ഷിക്കുന്നു: കൊടിക്കുന്നിൽ സുരേഷ്

കൊവിഡ് മൂലമുള്ള യാത്രക്കാരുടെ കുറവ് കാരണം സ്വകാര്യ ബസുകൾ വലിയ നഷ്‌ടത്തിലാണ് മുന്നോട്ടു പോകുന്നത്. 2018ൽ ഡീസലിനു ലീറ്ററിനു 62 രൂപയുണ്ടായിരുന്നപ്പോൾ നിശ്ചയിച്ച മിനിമം നിരക്കാണ് 8 രൂപ എന്നത്. നിലവിലെ സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയാക്കുകയും കിലോമീറ്റർ നിരക്ക് 1 രൂപയാക്കുകയും വേണമെന്നു ബസ് ഉടമകൾ ആവശ്യപ്പെടുന്നു.

വിദ്യാർഥികളുടെ മിനിമം ചാർജ് 6 രൂപയാക്കി വർധിപ്പിക്കുക, തുടർന്നുള്ള നിരക്ക് യാത്രാ ചാർജിന്‍റെ 50 ശതമാനമായി നിജപ്പെടുത്തുക, കൊവിഡ് കാലം കഴിയും വരെ സ്വകാര്യ ബസുകളുടെ വാഹന നികുതി പൂർണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങളും ബസ് ഉടമകൾ ഉന്നയിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details