കോഴിക്കോട്:കോഴിക്കോട് എൻഡിഎ സ്ഥാനാർഥി കെ പി പ്രകാശ് ബാബുവിന് ജാമ്യം ലഭിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കെ പി പ്രകാശ് ബാബുവിനെതിരെ ചുമത്തിയ എല്ലാ കേസുകളിലാണ് ഹൈക്കോടതി കോടതി ജാമ്യം അനുവദിച്ചത്. ജയിൽമോചിതനായ പ്രകാശ് ബാബു നാളെ രാവിലെ കോഴിക്കോടെത്തും.
എൻഡിഎ സ്ഥാനാർഥി കെ പി പ്രകാശ് ബാബുവിന് ജാമ്യം - പ്രകാശ് ബാബു
കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് പ്രകാശ് ബാബു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലായിരുന്നു
കോഴിക്കോട് എൻഡിഎ സ്ഥാനാർഥി കെ പി പ്രകാശ് ബാബുവിന് ജാമ്യം
ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോൾ സ്ത്രീയെ ആക്രമിച്ച കേസിലും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തിയതുമാണ് കേസ്. സ്ത്രീയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയും മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ കേസിൽ ആറന്മുള കോടതിയുമാണ് ജാമ്യം അനുവദിച്ചത്. നാളെ വൈകിട്ട് കോഴിക്കോടിൽ പ്രധാനമന്ത്രി പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും. 14 ദിവസമായി സ്ഥാനാർഥിയില്ലാതെയായിരുന്നു എൻഡിഎയുടെ പ്രചാരണം.
Last Updated : Apr 12, 2019, 12:14 AM IST