കേരളം

kerala

നിരപരാധിയെന്ന് പ്രജുകുമാർ

By

Published : Oct 19, 2019, 11:51 AM IST

Updated : Oct 19, 2019, 2:17 PM IST

സ്വർണപ്പണിക്കാരനായ പ്രജുകുമാർ കേസിലെ രണ്ടാം പ്രതിയായ എം.എസ്. മാത്യുവിന് സയനൈഡ് എത്തിച്ചു നൽകിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ

കൂടത്തായി കൊലപാതക പരമ്പര ; നിരപരാധിയെന്ന് പ്രജുകുമാർ

കോഴിക്കോട് :കൂടത്തായി കൊലപാതക പരമ്പരയിൽ താൻ നിരപരാധിയെന്ന് മൂന്നാം പ്രതി പ്രജുകുമാർ. ഇന്ന് രാവിലെ കോഴിക്കോട് സബ് ജയിലിൽ നിന്ന് താമരശ്ശേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് പ്രജുകുമാറിന്‍റെ പ്രതികരണം. കൂടുതൽ പ്രതികരണങ്ങൾ മാധ്യമങ്ങൾ ആരാഞ്ഞെങ്കിലും പൊലീസ് തടഞ്ഞു.

സ്വർണപ്പണിക്കാരനായ പ്രജുകുമാർ കേസിലെ രണ്ടാം പ്രതിയായ എം.എസ്. മാത്യുവിന് സയനൈഡ് എത്തിച്ചു നൽകിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. കോയമ്പത്തൂരിൽ നിന്നാണ് താൻ സയനൈഡ് എത്തിച്ചതെന്ന് പ്രജുകുമാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

Last Updated : Oct 19, 2019, 2:17 PM IST

ABOUT THE AUTHOR

...view details