കേരളം

kerala

ETV Bharat / state

കേരളത്തില്‍ നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താല്‍ - kerala latest news

ദേശീയ സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ

pfi harthal  Popular front hartal tomorrow in Kerala  പോപ്പുലർ ഫ്രണ്ട്  പോപ്പുലർ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കൾ അറസ്‌റ്റിൽ  കേരള വാർത്തകൾ  മലയാളം വാർത്തകൾ  നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താല്‍  ഹർത്താല്‍  Popular front strike tommorrow in kerala  Popular front  kerala latest news  malayalam latest news
കേരളത്തില്‍ നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താല്‍

By

Published : Sep 22, 2022, 2:55 PM IST

Updated : Sep 22, 2022, 3:09 PM IST

കോഴിക്കോട്: കേരളത്തില്‍ നാളെ പോപ്പുലർ ഫ്രണ്ട് (പി.എഫ്.ഐ) ഹർത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹർത്താല്‍. പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയാണ് ഹർത്താല്‍ പ്രഖ്യാപിച്ചത്.

ദേശീയ സംസ്ഥാന നേതാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർ ശബ്‌ദങ്ങളെ നിശബ്‌ദമാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൽ സത്താർ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. നേതാക്കളുടെ അറസ്‌റ്റ് ഭീകരതയുടെ ഉദാഹരണമാണെന്ന് ആരോപിച്ചാണ് സംസ്ഥാന കമ്മറ്റി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.

അവശ്യ സർവ്വീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Last Updated : Sep 22, 2022, 3:09 PM IST

ABOUT THE AUTHOR

...view details