കേരളം

kerala

ETV Bharat / state

പിഎഫ്ഐ ഹർത്താലിന് ആഹ്വാനം ചെയ്‌ത നേതാക്കൾ ഒളിവിൽ - പിഎഫ്ഐ സംസ്ഥാന കമ്മിറ്റി

പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്‌ദുൽ സത്താർ, സംസ്ഥാന സെക്രട്ടറി സി.എ റൗഫ് എന്നിവരാണ് പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽ പോയത്.

popular front leaders absconding  popular front hartal  പിഎഫ്ഐ ഹർത്താലിന് ആഹ്വാനം ചെയ്‌ത നേതാക്കൾ ഒളിവിൽ  പിഎഫ്ഐ ഹർത്താൽ  പോപ്പുലർ ഫ്രണ്ട്  പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി  പിഎഫ്ഐ സംസ്ഥാന കമ്മിറ്റി  pfi leaders absconding
പിഎഫ്ഐ ഹർത്താലിന് ആഹ്വാനം ചെയ്‌ത നേതാക്കൾ ഒളിവിൽ

By

Published : Sep 24, 2022, 12:04 PM IST

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ സംസ്ഥാന നേതാക്കൾ ഒളിവിൽ. പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്‌ദുൽ സത്താർ, സംസ്ഥാന സെക്രട്ടറി സി.എ റൗഫ് എന്നിവരാണ് ഒളിവിൽ പോയത്.

കോഴിക്കോട്ടെ പിഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫിസിൽ വച്ച് ഹർത്താൽ പ്രഖ്യാപിച്ചത് ഈ നേതാക്കളായിരുന്നു. ഹർത്താലിലെ അക്രമ സംഭവങ്ങളെ കുറിച്ച് കേന്ദ്രം റിപ്പോർട്ട് തേടിയതും എൻഐഎ അന്വേഷണം തുടരുന്നതുമായ സാഹചര്യത്തിലാണ് നേതാക്കൾ ഒളിവിൽ പോയത്.

ABOUT THE AUTHOR

...view details