കോഴിക്കോട്: സഞ്ചാരികളെ അകർഷിച്ച് കോഴിക്കോട് ജില്ലയിലെ പൊൻപാറ കുന്ന്. ജില്ലയുടെ കിഴക്കൻ മേഖലക്ക് തുടക്കമിടുന്ന മാവൂർ ഗ്രാമ പഞ്ചായത്തിന്‍റെ പ്രവേശനകവാടത്തിലാണ് പൊൻപാറ കുന്ന് സ്ഥിതിചെയ്യുന്നത്. കോഴിക്കോട് മാവൂർ റോഡിൽ പെരുവയലിനും ചെറൂപ്പക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ പ്രകൃതിരമണീയമായ ഈ മല ഇപ്പോഴും അധികൃതരുടെ വേണ്ടത്ര പരിഗണന ലഭിക്കാത്ത അവസ്ഥയിലാണ്.
സഞ്ചാരികളെ കാത്ത് പൊൻപാറ കുന്ന് - ponpara kunnu
മാവൂർ റോഡിൽ പെരുവയലിനും ചെറൂപ്പക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഈ മല ഇപ്പോഴും അധികൃതരുടെ വേണ്ടത്ര പരിഗണന ലഭിക്കാത്ത അവസ്ഥയിലാണ്.
പുൽമേടുകളും, കരിമ്പാറക്കൂട്ടങ്ങളും, ഒറ്റപ്പെട്ട മരങ്ങളും കുന്നിന് ദൃശ്യഭംഗി കൂട്ടുന്നു. അറബിക്കടലും, വയനാടൻ മലനിരകളും, കരിപ്പൂർ വിമാനത്താവളവും കുന്നിൻ മുകളിൽ നിന്നാൽ കാണാം. നഗരത്തിരക്കിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതുകൊണ്ടുതന്നെ സഞ്ചാരികളെ ഇവിടം ഏറെ ആകർഷിക്കും.
വയലട, കക്കയം ഡാം എന്നീ സ്ഥലങ്ങൾ കാണാനെത്തുന്ന സഞ്ചാരികൾക്ക് ഇതേ പാതയിലുള്ള പൊൻപാറ കുന്നിലേക്കും എത്താൻ സാധിക്കും. എന്നാൽ അധികൃതർ വേണ്ടത്ര ശ്രദ്ധ നൽകാത്തതുമൂലം പുറംലോകം ഈ കുന്നിനെക്കുറിച്ച് അറിയുന്നില്ല. അതുകൊണ്ട് തന്നെ പ്രദേശത്തുള്ള ആളുകള്‍ മാത്രമാണ് കുന്നിന്‍മുകളിലെത്തി ദൃശ്യഭംഗി ആസ്വദിക്കുന്നത്.