കേരളം

kerala

ETV Bharat / state

റോഡിന് നടുവിൽ വലിയ കിടങ്ങ്; കുത്തിയൊഴുകി മലവെള്ളം, കണിയാത്ത് റോഡില്‍ ദുരിതം മാത്രം - കനത്ത മഴയില്‍ തകര്‍ന്ന്‌ റോഡുകള്‍

കനത്ത മഴയില്‍ റോഡ്‌ തകര്‍ന്നു. അപകടാവസ്ഥയില്‍ വാഹന ഗതാഗതം. റോഡിന്‍റെ ഇരുവശവും മലകളായതിനാൽ വെള്ളം മുഴുവൻ പി.എച്ച്. ഇ.ഡി കണിയാത്ത് റോഡിന്‍റെ പനങ്ങോട് ഭാഗത്തേക്കാണ് കുത്തിയൊഴുകി എത്തുന്നത്.

pond formed in public road kerala  distress condition of kaniyath road  reconstruct kaniyath road  road broken in heavy rain  റോഡിന്‍റെ നടുവിൽ കുളം  മലവെള്ളത്തില്‍ റോഡ്‌ തകര്‍ന്നു  കനത്ത മഴയില്‍ തകര്‍ന്ന്‌ റോഡുകള്‍  തകർന്ന് സഞ്ചാര യോഗ്യമല്ലാതായി റോഡുകള്‍
റോഡിന് നടുവിൽ വലിയ കിടങ്ങ്; കുത്തിയൊഴുകി മലവെള്ളം, യാത്രാ ദുരിതത്തിന്‌ അന്ത്യമില്ലാതെ കണിയാത്ത് റോഡ്‌

By

Published : Nov 11, 2021, 10:12 PM IST

കോഴിക്കോട്‌: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ പി.എച്ച്. ഇ.ഡി കണിയാത്ത് റോഡിന്‍റെ പനങ്ങോട് ഭാഗം തകർന്ന് സഞ്ചാര യോഗ്യമല്ലാതായി. റോഡിന്‍റെ നടുവിൽ വലിയ കിടങ്ങ് രൂപപ്പെടുകയും ഇതിലൂടെ മുകൾഭാഗത്തെ വെള്ളം ഒഴുകി വന്ന് സോളിംഗ് ഇളകി പോയി ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാന്‍ കഴിയാത്ത നിലയിലായി. കഴിഞ്ഞ കുറെ മാസങ്ങളായി ഈ റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്‌.

ALSO READ:മരം മുറി വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് ശക്തമായ നിലപാട്: വിജയരാഘവന്‍

ടാറിങ്‌ പ്രവൃത്തി ഒഴികെ എല്ലാം പൂർത്തിയായപ്പോഴാണ് മഴക്കാലമായത്. അതോടെ നിര്‍മാണ പ്രവൃത്തികള്‍ നിർത്തി വെക്കേണ്ടി വന്നു. മാസങ്ങളോളം ഈ അവസ്ഥയിൽ കിടന്ന റോഡ് തകർന്ന് തുടങ്ങി.

റോഡിന് നടുവിൽ വലിയ കിടങ്ങ്; കുത്തിയൊഴുകി മലവെള്ളം, യാത്രാ ദുരിതത്തിന്‌ അന്ത്യമില്ലാതെ കണിയാത്ത് റോഡ്‌

റോഡിന്‍റെ ഇരുവശവും മലകളായതിനാൽ വെള്ളം മുഴുവൻ ഈ റോഡിലേക്കാണ് കുത്തി ഒഴുകി എത്തുന്നത്. ഇത് കാരണം റോഡിലെ കല്ലുകൾ മുഴുവൻ ഒലിച്ച് പോയാണ് റോഡ് തകരുന്നത്. സംസ്ഥാന സർക്കാറിന്‍റെ പ്രളയ ദുരിതാശ്വാസ ഫണ്ടായ 42 ലക്ഷം രൂപ ഉപയോഗിച്ച് 2021 ജനുവരിയിലാണ് റോഡിന്‍റെ നവീകരണ പ്രവൃത്തി ആരംഭിച്ചത്.

ആദ്യമുണ്ടായിരുന്ന റോഡ് പൊളിച്ചാണ് നവീകരണം തുടങ്ങിയത്. എന്നാൽ പ്രവൃത്തിയില്‍ വന്ന കാലതാമസം കാരണം റോഡ് തകർന്ന് സഞ്ചാര യോഗ്യമല്ലാത്ത അവസ്ഥയിലായി. ഈ പ്രദേശത്തെ ഇരുന്നൂറോളം വീടുകളുടെ ഏക സഞ്ചാര മാർഗമായ ഈ റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നിരവധി തവണ പരാതികള്‍ നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

ALSO READ:UAPA Case: പന്തീരാങ്കാവ് യു.എ.പി.എ കേസ്; സർക്കാർ നിലപാടിൽ തെറ്റില്ലെന്ന് പി മോഹനൻ

2022 മാർച്ച് വരെ പ്രവ്യത്തി കാലാവധി ഉണ്ടെന്നും മഴയായതിനാലാണ് റോഡ് പ്രവൃത്തി നടത്താത്തതെന്നും മഴ പോയാൽ നിർമാണ പ്രവൃത്തി ആരംഭിക്കുമെന്നും കരാറുകാരൻ പറഞ്ഞു.

ABOUT THE AUTHOR

...view details