കേരളം

kerala

ETV Bharat / state

സര്‍വകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരം അവസാനിപ്പിക്കണമെന്ന് യുവമോര്‍ച്ച - Sree Sankaracharya University of Sanskrit

'യൂണിവേഴ്‌സിറ്റിയിലെ നിയമനങ്ങൾ രാഷ്ട്രീയം മാത്രം നോക്കിയിട്ടാണ് നടക്കുന്നത്. കാലടിയിലെ മാനദണ്ഡമല്ല കണ്ണൂർ സര്‍വകലാശാലയിലേത്'

യൂണിവേഴ്സിറ്റികളിലെ രാഷ്ട്രീയ അതിപ്രസരം  സര്‍വകലാശാല നിയമനങ്ങള്‍  ആര്‍ പ്രഫുല്‍ കൃഷ്ണന്‍  യുവമോർച്ച സംസ്ഥാന അധ്യക്ഷൻ  കണ്ണൂർ യൂണിവേഴ്സിറ്റി  കാലടി യൂണിവേഴ്സിറ്റി  Political interference in universities  Kannur University news  Sree Sankaracharya University of Sanskrit  yuvamorcha kerala
യൂണിവേഴ്സിറ്റികളിലെ രാഷ്ട്രീയ അതിപ്രസരം അവസാനിപ്പിക്കണം; ആർ പ്രഫുൽ കൃഷ്ണൻ

By

Published : Dec 12, 2021, 4:37 PM IST

Updated : Dec 12, 2021, 5:03 PM IST

കോഴിക്കോട്: സര്‍വകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരം അവസാനിപ്പിച്ചേ മതിയാകൂവെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ. കേരളത്തിലെ യൂണിവേഴ്‌സിറ്റി നിയമനങ്ങൾ രാഷ്ട്രീയം മാത്രം നോക്കിയാണ് നടത്തുന്നത്. കാലടിയിലെ മാനദണ്ഡമല്ല കണ്ണൂരിലേത്. കണ്ണൂർ വിസി യെ പുനർ നിർണയിക്കാനുള്ള മാനദണ്ഡം എന്താണെന്നും അദ്ദേഹം ചോദിച്ചു.

സര്‍വകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരം അവസാനിപ്പിക്കണമെന്ന് യുവമോര്‍ച്ച

Also Read: 'എല്ലാത്തിനും പരിധിയുണ്ട്, ഏറ്റുമുട്ടാൻ ഞാനില്ല': നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍

കോടികളാണ് കേന്ദ്രം സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കൊടുക്കുന്നത്. എന്നാല്‍ സിപിഎമ്മിന്‍റെ പ്രവർത്തനത്തിനാണ് ഇവ ഉപയോഗിക്കുന്നത്. കാലാവധി കഴിഞ്ഞിട്ടും അവരെ നിലനിർത്തുന്നത് പ്രത്യുപകാരമാണ്.

ഗവർണറുടെ നിലപടുകള്‍ക്ക് യുവമോർച്ച പൂർണ പിന്തുന്ന പ്രഖ്യാപിക്കുന്നു. ആർ ബിന്ദുവിന്റെ ഓഫിസിലേക്ക് തിങ്കളാഴ്ച മാർച്ച്‌ നടത്തും. രാഷ്ട്രീയ ഇടപെടലുകളിൽ കൃത്യമായ അന്വേഷണം വേണമെന്നും പ്രഫുല്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടു.

Last Updated : Dec 12, 2021, 5:03 PM IST

ABOUT THE AUTHOR

...view details