കേരളം

kerala

ETV Bharat / state

പൊലീസുമായി സ്റ്റേഷനില്‍ വാക്കേറ്റം; യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ കേസ് - Youth League Leader

നാദാപുരം ഗ്രാമ പഞ്ചായത്ത് മെമ്പറും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ വി.വി.മുഹമ്മദലി (35)ക്കെതിരെയാണ് പൊലീസ് കേസെടുത്തത്

എസ് ഐ നാദാപുരം പൊലീസ് ജാമ്യമില്ലാ വകുപ്പ് ഗ്രാമ പഞ്ചായത്ത് മെമ്പർ Youth League Leader police take case
പൊലീസുമായി സ്‌റ്റേഷനില്‍ വാക്കേറ്റം,യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ കേസ്

By

Published : Apr 5, 2020, 10:40 PM IST

കോഴിക്കോട്: പൊലീസ് സ്റ്റേഷനില്‍ എസ്ഐയുമായും പൊലീസുകാരുമായും വാക്കേറ്റം ഉണ്ടാക്കിയ സംഭവത്തില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ നാദാപുരം പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. നാദാപുരം ഗ്രാമ പഞ്ചായത്ത് മെമ്പറും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ വി.വി.മുഹമ്മദലി (35)ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഞായറാഴ്ച്ച രാവിലെയാണ് സംഭവം. സ്റ്റേഷന്‍ എസ്എച്ച്ഒയെ കാണാനായി എത്തിയ മുഹമ്മദലിയോട് മാസ്‌ക്ക് ധരിക്കാത്തത് ചോദ്യം ചെയ്തു. ഇതിനെ തുടർന്ന് എസ്‌ഐ വി.വി.ശ്രീജേഷിനോടും പൊലീസുകാരോടും കയര്‍ത്ത് സംസാരിക്കുകയും മറ്റും ചെയ്ത സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. കേരള പൊലീസ് ആക്ട് 117 ഇ പ്രകാരം പൊലീസിന്‍റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും ഐപിസി 269 പ്രകാരം പൊതു ജനങ്ങള്‍ക്ക് പകര്‍ച്ച വ്യാധി പകര്‍ത്തുന്ന വിധത്തില്‍ പെരുമാറിയതിനുമാണ് കേസെടുത്തത്.

ABOUT THE AUTHOR

...view details