കോഴിക്കോട്:കുന്ദമംഗലത്ത് 10 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് ആരാമ്പ്രം സ്വദേശി പടനിലം പുള്ളിക്കോത്ത് മാഞ്ഞോറമ്മൽ ഇസ്‌മയില്‍ (56) ആണ് പൊലീസിന്‍റെ പിടിയിലായത്. നാർകോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ പി.സി. ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്‍റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡൻസാഫ്) കുന്ദമംഗലം എസ്ഐ ടി.എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് ഇസ്‌മയില്‍ പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ അഞ്ച് ലക്ഷം രൂപയോളം വില വരുമെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട്ട് വൻ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ - ഒരാൾ പിടിയിൽ
കുന്ദമംഗലം, കൊടുവള്ളി, ആരാമ്പ്രം ഭാഗങ്ങളിലെ യുവാക്കൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽക്കുന്നത് ഇസ്‌മയിലാണെന്ന് മനസ്സിലാക്കിയ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു
കുന്ദമംഗലം, കൊടുവള്ളി, ആരാമ്പ്രം ഭാഗങ്ങളിലെ യുവാക്കൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽക്കുന്നത് ഇസ്‌മയിലാണെന്ന് മനസ്സിലാക്കിയ പൊലീസ് ഇയാൾക്കായി നിരീക്ഷണം ശക്തമാക്കിയിരുന്നു. കഞ്ചാവ് വാങ്ങുന്നതിനായി ഇസ്‌മയില്‍ ആന്ധ്രയിലേക്ക് പോയതായി രഹസ്യ വിവരം ലഭിച്ച പൊലീസ് ഇയാൾ തിരിച്ചെത്തിയത് അറിഞ്ഞതോടെ ആരാമ്പ്രം ഭാഗത്ത് പട്രോളിംഗ് ശക്തമാക്കി. പതിവ് പട്രോളിങ്ങിനിടെ ആരാമ്പ്രത്ത് വച്ച് പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇസ്‌മയിലിനെ പൊലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ ആന്ധ്രയിൽ നിന്നെത്തിച്ച ബാക്കി കഞ്ചാവ് കല്ലുംപുറത്തുള്ള വാടക വീട്ടിൽ സൂക്ഷിച്ചതായി ഇയാൾ പൊലീസിന് മൊഴി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ റെയ്‌ഡില്‍ എട്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. രണ്ട് കിലോ കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്നാണ് കണ്ടെടുത്തത്.