ജോളിയുടെ സുഹൃത്ത് റാണിക്കായി പൊലീസ് തെരച്ചില്‍ - ജോളിയുടെ എൻഐടി സുഹൃത്ത്
ജോളിയുടെ പല ഇടപാടുകളെ കുറിച്ചും റാണിക്ക് അറിയാമെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ കരുതുന്നത്
![ജോളിയുടെ സുഹൃത്ത് റാണിക്കായി പൊലീസ് തെരച്ചില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4778572-613-4778572-1571296903945.jpg)
കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളിയുടെ ഉറ്റസുഹൃത്തായ യുവതിയെ പൊലീസ് തിരയുന്നു. എന്‍ഐടി പരിസരത്തുണ്ടായിരുന്ന തയ്യല്‍ കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. ജോളിയുടെ എൻഐടിയിലെ വ്യാജ ഉദ്യോഗവും വസ്തു ഇടപാടുകളെക്കുറിച്ചും ഈ യുവതിക്ക് വ്യക്തമായി അറിയാമെന്നാണ് പൊലീസ് കരുതുന്നത്. ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നും യുവതിയുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു.
ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍ഐടിയില്‍ നടന്ന രാഗം കലോത്സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോത്സവവേദിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ, യുവതിയെ കുറിച്ച് കൂടുതലൊന്നും പറയാൻ ജോളി തയ്യാറായിട്ടില്ല.