കോഴിക്കോട്: ബാലവിവാഹം നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കോഴിക്കോട് കുറ്റിക്കാട്ടൂർ, കണ്ണൂർ പെരിങ്ങത്തൂർ സ്വദേശികളായ വീട്ടുകാർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വരനെതിരെയും കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
ബാലവിവാഹം നടത്തിയെന്ന് പരാതി; കുടുംബാംഗങ്ങള്‍ക്കും വരനുമെതിരെ കേസ് - കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത
കോഴിക്കോട് കുറ്റിക്കാട്ടൂർ, കണ്ണൂർ പെരിങ്ങത്തൂർ സ്വദേശികളായ വീട്ടുകാർക്കെതിരെയും വരനെതിരെയുമാണ് പൊലീസ് കേസെടുത്തത്.

ബാലവിവാഹം നടത്തിയെന്ന പരാതി; കുടുംബാംഗങ്ങള്‍ക്കെതിരെയും വരനെതിരെയും കേസെടുത്തു
കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് വിവാഹം നടന്നത്. പെരിങ്ങത്തൂർ സ്വദേശിയാണ് വരൻ. നവംബർ 18നായിരുന്നു വിവാഹം നടന്നത്. 17 വയസുള്ള പെൺകുട്ടിയുടെ വിവാഹമാണ് നടത്തിയത്. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ നിർദേശ പ്രകാരം മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്.