കേരളം

kerala

ETV Bharat / state

ദേ വന്നു ദാ പോയി; നടക്കാവില്‍ സംഭവിച്ചത് അറസ്റ്റിന് സമാനമായ സംഭവങ്ങള്‍,ഇനി കുറ്റപത്രം

Suresh Gopi Appeaered Before Police : വനിതാ മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പൊലീസിന് മൊഴി നല്‍കി.സുരേഷ് ഗോപി എത്തും മുൻപേ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ ബിജെപി പ്രവർത്തകരും നേതാക്കളും തമ്പടിച്ചിരുന്നു.

Etv Bharat Police Recorded Statement Of Suresh Gopi  Complaint against suresh gopi  suresh gopi nadakkavu police station  സുരേഷ് ഗോപി നടക്കാവ്  സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി  സുരേഷ് ഗോപി ചോദ്യം ചെയ്യല്‍
Police Recorded Statement Of Suresh Gopi In Complaint Of Lady Journalist

By ETV Bharat Kerala Team

Published : Nov 15, 2023, 4:04 PM IST

Updated : Nov 15, 2023, 5:17 PM IST

സുരേഷ് ഗോപിയുടെ അഭിഭാഷകൻ മാധ്യമങ്ങളോട്

കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു (Police Recorded Statement Of Suresh Gopi In Complaint Of Lady Journalist). നടക്കാവ് പൊലീസ് (Nadakkavu Police Station) സ്‌റ്റേഷനില്‍ 45 മിനിട്ടോളം നീണ്ടുനിന്ന മൊഴിയെടുപ്പിനുശേഷം നോട്ടീസ് നല്‍കിയാണ് അദ്ദേഹത്തെ വിട്ടയച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നാണ് നോട്ടീസിലെ വ്യവസ്ഥ.

അറസ്റ്റിന് തുല്യമായ ഇന്നത്തെ നടപടി ക്രമങ്ങൾക്ക് പിന്നാലെ പൊലീസ് കുറ്റപത്രം സമർപ്പിക്കും.പൊലീസ് നടപടി എന്താണെന്ന് അറിഞ്ഞതിനു ശേഷമെ ഹൈക്കോടതിയെ സമീപിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കുകയുള്ളൂവെന്ന് അഭിഭാഷകന്‍ പറഞ്ഞു, ഏഴ് വർഷം വരെ തടവ് കിട്ടാവുന്ന 354 എ വകുപ്പിലെ ഒന്ന്, നാല് ഉപവകുപ്പുകൾ ചേർത്താണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്.

സുരേഷ് ഗോപിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ ബി എൻ ശിവശങ്കരനാണ് (BN Sivasankaran) എത്തിയത്. നിയമത്തിനുമുന്നില്‍ നിന്ന് ഒളിച്ചോടുന്നില്ലെന്നും ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യുമെന്നും അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

സിറ്റി പൊലീസ് കമ്മീഷണർ രാജ് പാൽ മീണ, ഡിസിപി കെ ബൈജു, എസിപി ബിജു രാജ്, സ്പെഷ്യൽ ബ്രാഞ്ച് എസിപി എ. ഉമേഷ്, എസ്‌ഐ ബിനുമോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

സുരേഷ് ഗോപി എത്തും മുൻപ് കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ ബിജെപി പ്രവർത്തകരും നേതാക്കളും തമ്പടിച്ചിരുന്നു. നേതാക്കൾക്കൊപ്പം കാല്‍നടയായാണ് സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിലെത്തിയത്. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, എം ടി രമേശ്, പി കെ കൃഷ്‌ണദാസ് തുടങ്ങിയ നേതാക്കൾ നടക്കാവ് ഇംഗ്ലീഷ് പളളി മുതൽ പൊലീസ് സ്റ്റേഷൻ വരെ ജാഥയായായി സുരേഷ് ഗോപിയെ അനുഗമിച്ചു.

Also Read:സുരേഷ് ഗോപി ഹാജരായി, പ്രവർത്തകരും നേതാക്കളും നടക്കാവ് പൊലീസ് സ്റ്റേഷന് മുന്നില്‍

പ്രവർത്തകരെ റോഡിൽ തടഞ്ഞതോടെ പൊലീസുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ സുരേഷ് ഗോപിയെ അനുഗമിച്ച വാഹനം സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. ഇത് പൊലീസ് തടഞ്ഞത് വാക്കേറ്റത്തിലും ഉന്തിലും തള്ളിലുമാണ് കലാശിച്ചത്.

Last Updated : Nov 15, 2023, 5:17 PM IST

ABOUT THE AUTHOR

...view details