കോഴിക്കോട്: കുന്ദമംഗലത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് കാരണം കുടുംബ കലഹവും ഭീഷണിപ്പെടുത്തലും പരസ്‌പര വൈരാഗ്യവുമെന്ന് പൊലീസ്. സംഭവത്തിൽ നാല് പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ചെത്തുകടവ് വാലങ്ങൾ വീട്ടിൽ സുജിത് കുഞ്ഞുമോൻ (31), ചെത്തുകടവ് രാജീവ് ഗാന്ധി കോളനിയിലെ ലിബേഷ് എന്ന ടിന്‍റു (33), വരട്ട്യാക്ക് പുതശ്ശേരി പറമ്പിൽ ഷാജി (48 ), രക്ഷപ്പെടാനും ഒളിവിൽ പാര്‍ക്കാനും സഹായിച്ച ശിവഗിരി കരിപ്പറമ്പത്ത് വീട്ടിൽ അഖിൽ(31) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
കുന്ദമംഗലത്ത് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; കുടുംബ കലഹവും പരസ്‌പര വൈരാഗ്യവും കാരണമെന്ന് പൊലീസ് - കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത
കുന്ദമംഗലത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് കാരണം കുടുംബ കലഹവും ഭീഷണിപ്പെടുത്തലും പരസ്‌പര വൈരാഗ്യവുമെന്ന് പൊലീസ്.
കുന്ദമംഗലത്ത് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; കുടുംബ കലഹവും പരസ്‌പര വൈരാഗ്യവുമെന്ന് പൊലീസ്
ഡിസിപിഎ ശ്രീനിവാസിന്‍റെ നിർദേശ പ്രകാരം അസിസ്‌റ്റന്‍റ് കമ്മിഷണർ സുധർഷൻ, എസ്എച്ച്ഒ യൂസഫ് നടത്തറമ്മൽ, സബ് ഇൻസ്പെക്‌ടർ ജിബിൻ ഫ്രെഡി, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സിലെ അംഗങ്ങളായ എസ് ഐ മോഹൻദാസ്, ആദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, അർജുൻ എകെ, രാഖേഷ് ചൈതന്യം എന്നിവരാണ് അന്വേഷണത്തിൽ പ്രധാന നേതൃത്വം വഹിച്ചത്.