കോഴിക്കോട് : സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ ഭീഷണിയെ തുടർന്ന് രണ്ട് വീടുകൾക്ക് പൊലീസ് കാവൽ. വടകര ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങൽ ചെട്ട്യാര്‍ കണ്ടി ജസീൽ, പതിയാരക്കര സ്വദേശി ഇസ്‌മയിൽ എന്നിവരുടെ വീടുകൾക്കാണ് വടകര പൊലീസ് കാവൽ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ മാസം 11ന് വിദേശത്ത് നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയ ജസീല്‍ നാല് ക്യാപ്‌സൂളുകളായി സ്വര്‍ണം കൊണ്ടുവന്നിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം.
എന്നാലിത് ഉടമസ്ഥര്‍ക്ക് നല്‍കാതെ ജസീൽ ഒളിവില്‍ പോവുകയായിരുന്നു. ഇതിനുപിന്നാലെ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ജസീലിനെ അന്വേഷിച്ച് വീട്ടിലെത്തുകയും, ഫോൺ വഴി ഭീഷണിപ്പെ ടുത്തുകയും ചെയ്‌തു. ഇതിനിടെ ചൊവ്വാഴ്‌ച (13.09.22) രാത്രി ഇയാള്‍ കണ്ണൂര്‍ വിമാനത്താവളം വഴി ബംഗളൂരുവിലേക്ക് പോകാനുള്ള ശ്രമത്തിനിടെ 450 ഗ്രാം സ്വര്‍ണം അടങ്ങുന്ന രണ്ട് ക്യാപ്‌സ്യൂളുകളുമായി സിഐഎസ്എഫിന്‍റെ പിടിയിലായി.