കേരളം

kerala

ETV Bharat / state

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ഒരാള്‍ പിടിയില്‍ - isma tours and travels

പെരുമണ്ണ സ്വദേശി എ.വി. മുഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. കല്ലായ് റോഡിലെ പുഷ്പ ജംഗ്ഷനില്‍ ഇസ്മ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന സ്ഥാപനത്തിന്‍റെ മറവിൽ മുഹമ്മദ് തട്ടിപ്പ് നടത്തിവരികയായിരുന്നു.

Police arrested one in visa cheating case  വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്  പെരുമണ്ണ സ്വദേശി എ.വി. മുഹമ്മദ്  ഇസ്മ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്  കസബ പൊലീസ്  kasaba police  isma tours and travels  visa cheating case
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

By

Published : Feb 13, 2020, 6:16 PM IST

കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍. പെരുമണ്ണ സ്വദേശി എ.വി. മുഹമ്മദിനെയാണ് കസബ എസ്ഐ വി. സിജിത്തിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കല്ലായ് റോഡിലെ പുഷ്പ ജംഗ്ഷനില്‍ ഇസ്മ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന സ്ഥാപനത്തിന്‍റെ മറവിൽ മുഹമ്മദ് തട്ടിപ്പ് നടത്തിവരികയായിരുന്നു.

ഇതുസംബന്ധിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ മുൻപും മുഹമ്മദ് തട്ടിപ്പ് കേസില്‍ പ്രതിയാണെന്ന് പൊലീസിന് വിവരം ലഭിച്ചു. കൂടുതല്‍ പരാതിക്കാര്‍ പൊലീസിനെ സമീപിക്കുന്നുണ്ടെന്നും മുഹമ്മദിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നും കസബ പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details