കോഴിക്കോട്: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് പോക്സോ കേസെടുത്ത സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെയാണ് പാർട്ടി സസ്പെന്‍ഡ് ചെയ്‌തത്. സിപിഎം മലപ്പുറം ജില്ലാ നേതൃയോഗത്തിന്‍റെതാണ് തീരുമാനം (POCSO Case CPM Malappuram district committee member suspended).
കോഴിക്കോട് നല്ലളം പൊലീസ് പരിധിയിലാണ് കേസിന് ആധാരമായ സംഭവം നടന്നത്. കഴിഞ്ഞ ജൂലൈയില്‍ ബസ് യാത്രക്കിടെ വേലായുധന്‍ വള്ളിക്കുന്ന് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതി. അടുത്തിടെയാണ് കുട്ടി ഇക്കാര്യം പുറത്ത് പറയുന്നത്. ചൈല്‍ഡ് ലൈന്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പരപ്പനങ്ങാടി പൊലീസ് വേലായുധന്‍ വള്ളിക്കുന്നിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.