കോഴിക്കോട്:പൊലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയ പ്രതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവണ്ണൂർ ബി.സി റോഡിൽ നാറാണത് വീട്ടിൽ ജിഷ്‌ണുവാണ് (28) മരിച്ചത്. ചൊവ്വാഴ്‌ച (26-04-2022) രാത്രി ഒമ്പത് മണിയോടെയാണ് നല്ലളം പൊലീസ് വീട്ടിൽ എത്തി ജിഷ്‌ണുവിനെ കൂട്ടികൊണ്ട് പോയത്.
പൊലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയ പോക്സോ കേസ് പ്രതി മരിച്ച നിലയിൽ - kerala latest news
വഴിയരികിൽ അത്യാസന്ന നിലയിൽ കണ്ട ജിഷ്‌ണുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു
രാത്രി 9.30ഓടെ വഴിയരികിൽ അത്യാസന്ന നിലയിൽ കണ്ട ജിഷ്‌ണുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കസ്‌റ്റഡിയിൽ എടുക്കാൻ വീട്ടിൽ എത്തിയപ്പോൾ, ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജിഷ്‌ണു വെള്ളക്കെട്ടിൽ വീഴുകയായിരുന്നു എന്നാണ് പൊലീസിന്‍റെ വിശദീകരണം.
ജിഷ്‌ണു പോക്സോ കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കൽപ്പറ്റ സ്‌റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. മുണ്ടൂർ ടൗണിൽ വെച്ച് പെൺകുട്ടിയുടെ കൈയിൽ കയറി പിടിച്ചു എന്നാണ് പരാതി. ഇത് പ്രകാരമാണ് കോഴിക്കോട് ചെറുവണ്ണൂരിൽ എത്തിയ ജിഷ്‌ണുവിനെ തേടി നല്ലളം പൊലീസ് രാത്രി വീട്ടിലെത്തിയത്.