കേരളം

kerala

ETV Bharat / state

തെറ്റ് പറ്റിയെന്ന് വഹാബ് ഏറ്റുപറഞ്ഞു, ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയതായി മുസ്‌ലിം ലീഗ് - kerala news updates

അബ്‌ദുല്‍ വഹാബ് എംപി കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച സംഭവത്തില്‍ വിശദീകരണവുമായി പിഎംഎ സലാം. എംപിക്ക് തെറ്റ് പറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയതായി അദ്ദേഹം പറഞ്ഞു.

PMA Salam response to Abdul Wahab MP  അബ്‌ദുല്‍ വഹാബ് എംപി  പിഎംഎ സലാം  മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം  മുസ്‌ലിം ലീഗ്  ബിജെപി  കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍  വി മുരളീധരന്‍  മുസ്‌ലിം ലീഗ് നേതൃത്വം  കോഴിക്കോട് വാര്‍ത്തകള്‍  കോഴിക്കോട് ജില്ല വാര്‍ത്തകള്‍  കോഴിക്കോട് പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
പിഎംഎ സലാം മാധ്യമങ്ങളോട് സംസാരിക്കുന്നു

By

Published : Dec 22, 2022, 4:12 PM IST

പിഎംഎ സലാം മാധ്യമങ്ങളോട് സംസാരിക്കുന്നു

കോഴിക്കോട്:കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച സംഭവത്തില്‍ പി.വി അബ്‌ദുല്‍ വഹാബ് എംപിക്ക് തെറ്റുപ്പറ്റിയെന്ന് ഏറ്റു പറഞ്ഞതായി മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. വഹാബിന്‍റേത് ലീഗിന്‍റെ അഭിപ്രായമല്ലെന്നും ഇത്തരത്തിലുള്ള തെറ്റുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പിഎംഎ സലാം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ അദ്ദേഹത്തിന്‍റെ ഭാഗത്തെ ന്യായീകരിക്കുകയല്ല അദ്ദേഹം ചെയ്‌തത് മറിച്ച് കൃത്യമായി വിശദീകരണം നല്‍കുകയാണുണ്ടായത്.

മുസ്‌ലിം ലീഗ് എന്നും ബിജെപിക്ക് എതിരാണ്. ഫാസിസത്തെ എതിര്‍ക്കുകയാണ് മുസ്‌ലിം ലീഗിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അബ്‌ദുല്‍ വഹാബ് എംപി തന്നെ കാര്യങ്ങള്‍ മാധ്യമങ്ങളോട്‌ നേരിട്ട് വ്യക്തമാക്കും. ഗവര്‍ണര്‍ വിഷയത്തില്‍ ലീഗ് ഇടത് മുന്നണിക്കൊപ്പമല്ലെന്നും ബഫര്‍സോണ്‍ വിഷയത്തില്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്നും പിഎംഎ സലാം പറഞ്ഞു.

രാജ്യസഭയിലെ ധനവിനിയോഗ ബില്ലിനെ സംബന്ധിച്ചുണ്ടായ ചര്‍ച്ചക്കിടെയാണ് കേന്ദ്ര മന്ത്രിമാരായ വി.മുരളീധരനെയും രാജീവ് ചന്ദ്രശേഖരിനെയും എംപി പ്രശംസിച്ചത്. വി മുരളീധരന്‍ ഡല്‍ഹിയില്‍ കേരളത്തിന്‍റെ അംബാസഡറാണെന്നും അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ കേരളത്തിന്‍റെ സ്ഥാനം ശൂന്യമാകുമായിരുന്നെന്നുമാണ് എംപി പറഞ്ഞത്. അതേസമയം വൈദഗ്‌ധ്യ വികസനത്തില്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രശംസനീയമാണെന്നുമായിരുന്നു എംപിയുടെ വാദം.

ഇത്തരം പരാമര്‍ശങ്ങളാണ് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. എന്നാല്‍ വഹാബിന്‍റെ പരാമര്‍ശങ്ങളോട് യോജിപ്പില്ലെന്ന് മുസ്‌ലിം ലീഗ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details