കേരളം

kerala

ETV Bharat / state

വിശ്വാസികളെ ചേര്‍ത്ത് നിര്‍ത്തി മോദിയുടെ പ്രസംഗം - ശബരിമല വിഷയം

വിവാദ വിഷയങ്ങള്‍ പരാമര്‍ശിക്കാതെ, വിശ്വാസ - ആചാര സംരക്ഷണം ഉറപ്പ് നല്‍കിയാണ് പ്രധാനമന്ത്രി കോഴിക്കോട് പ്രസംഗിച്ചത്

നരേന്ദ്രമോദി

By

Published : Apr 12, 2019, 10:12 PM IST

Updated : Apr 13, 2019, 2:02 AM IST

കോഴിക്കോട്:വിവാദ വിഷയങ്ങളില്‍ തൊടാതെ വിശ്വാസത്തെ മുറുകെ പിടിച്ച് നരേന്ദ്രമോദിയുടെ കോഴിക്കോടന്‍ പ്രസംഗം. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ വിജയ് സങ്കല്പില്‍ മോദി ഉടനീളം സംസാരിച്ചത് കേരളത്തിലെ വിശ്വാസ - ആചാര സംരക്ഷണത്തെ കുറിച്ച്. ശബരിമലയെ പരോക്ഷമായി സൂചിപ്പിച്ച് കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും നടത്തുന്നത് വിശ്വാസ ധ്വംസനമാണെന്ന് പറഞ്ഞു.

നരേന്ദ്ര മോദി കോഴിക്കോട്

ആചാരങ്ങളെ തകര്‍ക്കാനാവില്ല, അത് സംരക്ഷിക്കേണ്ട ചുമതല ബിജെപിക്കുണ്ട്. സുപ്രീംകോടതി വിധിയുടെ മറവില്‍ കേരളത്തിലെ സംസ്കാരം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. വിശ്വാസികളെ ലാത്തിചാര്‍ജിലൂടെ ഒതുക്കാന്‍ ശ്രമിക്കേണ്ടെന്നും സംരക്ഷണത്തിനായി ബിജെപിയുണ്ടെന്നും മോദി ഉറപ്പ് നല്‍കി. സ്ത്രീശാക്തികരണത്തെ കുറിച്ച് സംസാരിക്കവേ ഐസ്ക്രീം പാര്‍ലര്‍ കേസും സോളാര്‍ കേസും പരാമര്‍ശിച്ചു. ഇടത് വലത് മുന്നണികളുടെ ഇരട്ടത്താപ്പിനെതിരെയുള്ള ബദല്‍ മുന്നണിയാണ് ബിജെപി മുന്നോട്ട് വെക്കുന്നതെന്നും മോദി പറഞ്ഞു. വൈകിട്ട് ആറരയോടെയാണ് പ്രധാനമന്ത്രി കോഴിക്കോട് എത്തിയത്. രാത്രി തന്നെ മധുരയിലേക്ക് തിരിച്ചു.

Last Updated : Apr 13, 2019, 2:02 AM IST

ABOUT THE AUTHOR

...view details