കോഴിക്കോട് : മലബാറില്‍ പ്ലസ് വൺ സീറ്റ് പ്രതിസന്ധി തുടരുന്നു. 29,000-ത്തിനടുത്ത് കുട്ടികളാണ് പ്രവേശനം കാത്തിരിക്കുന്നത്. ഇതില്‍ പകുതിയോളം പേര്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്. മലബാര്‍ എഡ്യുക്കേഷനല്‍ മൂവ്മെന്‍റ് എന്ന സംഘടനയാണ് ഈ കണക്കുകള്‍ തയ്യാറാക്കിയത്.
സപ്ലിമെന്‍ററി അലോട്ട്മെന്‍റില്‍ കാസര്‍കോട് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ നിന്നും 50,398 പേരായിരുന്നു അപേക്ഷകര്‍. 21,762 കുട്ടികള്‍ക്കാണ് അലോട്ട്മെന്‍റ് ലഭിച്ചത്. ഇതിൽ മലബാറിൽ മാത്രം 28,636 കുട്ടികള്‍ക്ക് പ്രവേശനം ആയിട്ടില്ല. മലപ്പുറം ജില്ലയിലെ 13,654 കുട്ടികളാണ് സീറ്റിനായി കാത്തുനിൽക്കുന്നത്.
മാനേജ്മെന്‍റ്, അണ്‍ എയ്‌ഡഡ് സ്‌കൂളുകളിലാണ് ഇനി സീറ്റ് ഒഴിവുള്ളത്. മലപ്പുറത്ത് ഈ രണ്ട് മേഖലകളിലായി 13,000ത്തോളം സീറ്റ് ഒഴിവുണ്ടെങ്കിലും അവിടെ വന്‍ തുക മുടക്കി പഠിക്കണം. ഇത് പലര്‍ക്കും സാധ്യമല്ല.
ഒരു സീറ്റിലും പ്രവേശനം ലഭിക്കാത്തവര്‍ക്ക് ഒടുവിലെ ആശ്രയം ഓപ്പണ്‍ സ്‌കൂള്‍ സംവിധാനം ആണ്. കഴിഞ്ഞ വര്‍ഷം മാത്രം മലബാറില്‍ നിന്നും 38,726 പേരാണ് ഓപ്പണ്‍ സ്‌കൂളില്‍ പ്രവേശനം നേടിയത്. ഇതില്‍ 16,000ത്തോളം പേര്‍ മലപ്പുറത്തുകാരായിരുന്നുവെന്നും എഡ്യുക്കേഷനല്‍ മൂവ്മെൻ്റിൻ്റെ കണക്കിൽ വ്യക്തമാക്കുന്നു.
പ്ലസ് വൺ പ്രവേശന പ്രതിസന്ധിയിൽ മലപ്പുറം ജില്ലക്ക് വിദ്യാഭ്യാസ മന്ത്രി പ്രത്യേക പരിഗണന പ്രഖ്യാപിച്ചിരുന്നു. 14 അധിക ബാച്ചുകളാണ് മലപ്പുറത്തിനായി അനുവദിച്ചതായി പ്രഖ്യാപനമുണ്ടായത്. മാർജിനൽ സീറ്റ് വർധനവിന് പുറമേ 81 താൽക്കാലിക ബാച്ചുകളും ഉൾപ്പെടുത്തിയിരുന്നു.
അലോട്ട്‌മെന്‍റിലെ സ്ഥിതി പരിശോധിച്ച് ആവശ്യമുള്ള അധിക ബാച്ചുകൾ ഇനിയും അനുവദിക്കുമെന്നും ഈ വർഷം എസ്എസ്എൽസി പാസായ എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ സീറ്റ് പ്രതിസന്ധി അതുപോലെ തന്നെ തുടരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്‌ദാനം : പ്ലസ് വൺ പ്രവേശന പ്രതിസന്ധിയിൽ മലപ്പുറം ജില്ലക്ക് പ്രത്യേക പരിഗണനയെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു. 14 അധിക ബാച്ചുകളായിരുന്നു മലപ്പുറം ജില്ലക്ക് അനുവദിച്ചത്. മറ്റ് ജില്ലകളിൽ ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകളായിരുന്നു മലപ്പുറത്തേക്ക് മാറ്റിയത്.
മാർജിനൽ സീറ്റ് വർധനവ് കൂടാതെ 81 താത്‌കാലിക ബാച്ചുകൾ ഉൾപ്പെടുത്തുകയും ചെയ്‌തിരുന്നു. അലോട്ട്‌മെന്‍റിലെ സ്ഥിതി പരിശോധിച്ച് ആവശ്യമുള്ള അധിക ബാച്ചുകൾ ഇനിയും അനുവദിക്കുമെന്നും മന്ത്രി വാഗ്‌ദാനം ചെയ്‌തിരുന്നു. എയ്‌ഡഡ് മേഖലയിലും താത്കാലിക അധിക ബാച്ച് നൽകാമോ എന്ന കാര്യം പരിഗണിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തിരുന്നു.
ഈ വർഷം എസ്എസ്എൽസി പാസായ എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രഖ്യാപനം. എന്നാൽ, വാരിക്കോരി അധികബാച്ച് അനുവദിക്കാനാവില്ലെന്നും താലൂക്ക് അടിസ്ഥാനത്തിൽ പഠിനം നടത്തിയതിന് ശേഷമേ അധിക ബാച്ചുകൾ അനുവദിക്കാനാവു എന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് പ്രൊഫ. കാർത്തികേയൻ കമ്മിറ്റിയുടെ റിപ്പോർട്ട് മാത്രമല്ല അധ്യാപക സംഘടനകളും എസ് ഇ ആർ ടി യും റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വിദ്യാഭ്യാസ വകുപ്പ് പഠിക്കുകയാണെന്നും മന്ത്രി കഴിഞ്ഞ മേയ് മാസം അറിയിച്ചിരുന്നു.
Also read :Plus One Seats | പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; മലപ്പുറത്തിന് പ്രത്യേക പരിഗണന, 14 അധിക ബാച്ചുകള്‍ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി