കേരളം

kerala

ETV Bharat / state

ബേപ്പൂർ ടൂറിസം, കോമൺവെല്‍ത്ത് ടൈല്‍ കമ്പനി പദ്ധതിയുടെ ഭാഗമാകും

കോമൺവെൽത്ത് ടൈൽ കമ്പനിയും പരിസരവും ബേപ്പൂർ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി, സാധ്യതകൾ വിലയിരുത്തുന്നതിനാണ് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിച്ചത്.

By

Published : Jul 20, 2021, 3:26 PM IST

The Minister visited the place  Plan to make Kozhikode old company and surroundings a tourism hub  കോമൺവെൽത്ത് ടൈൽ കമ്പനി  മന്ത്രി മുഹമ്മദ് റിയാസ്  Minister Muhammad Riyaz  ബേപ്പൂർ ടൂറിസം പദ്ധതി  Beypore Tourism Project  കോഴിക്കോട് വാര്‍ത്ത  kozhikode news
കോഴിക്കോട്ടെ പഴയ കമ്പനിയും പരിസരവും ടൂറിസം കേന്ദ്രമാക്കാന്‍ പദ്ധതി; സ്ഥലം സന്ദര്‍ശിച്ച് മന്ത്രി

കോഴിക്കോട്: ടൂറിസം സാധ്യതകൾ വിലയിരുത്തുന്നതിനായി പൊതുമരാമത്ത് – വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഫറോക്കിലെ കോമൺവെൽത്ത് ടൈൽ കമ്പനിയും സമീപ കെട്ടിടങ്ങളും സന്ദർശിച്ചു. വർഷങ്ങളുടെ പഴക്കവും സംസ്ക്കാരവും പ്രൗഢിയുമുള്ള കമ്പനിയുടെയും അനുബന്ധ കേന്ദ്രങ്ങളുടെയും വിനോദസഞ്ചാര സാധ്യതകൾ പഠിക്കുന്നതിനും വിലയിരുത്തുന്നതിനുമായാണ് സന്ദർശനം.

ബേപ്പൂർ ടൂറിസം പദ്ധതിയുടെ ഭാഗമായി കോമൺവെൽത്ത് ടൈൽ കമ്പനിയും പരിസരവും ടൂറിസം കേന്ദ്രമാക്കുന്നത് പരിഗണിക്കും. ടൂറിസത്തിന്‍റെ അനന്ത സാധ്യതകളുള്ള കമ്പനിയുടെ പുഴയോരവും ഓട് വ്യവസായവും സംരക്ഷിച്ചു കൊണ്ട് ടൂറിസം പദ്ധതി നടപ്പാക്കുന്നത് ആലോചിക്കുമെന്നാണ് മന്ത്രി പറഞ്ഞത്.

ടൂറിസം സാധ്യതകൾ ഏറെ

സഞ്ചാരികളെ ആകർഷിക്കും വിധമുള്ള നിർമിതികളും കെട്ടിടങ്ങളുമുള്ള പ്രദേശമാണ് ഇവിടം. കമ്പനിയുടെ ഭാഗമായ ബംഗ്ലാവുകൾ നവീകരിക്കുന്നതും കോട്ടേജുകൾ, ഓപ്പൺ സ്റ്റേജുകൾ എന്നിവ സ്ഥാപിക്കുന്നതും പരിഗണിക്കും. സഞ്ചാരികൾക്ക് വരാനും താമസിക്കാനും കമ്പനിയിൽ നിന്ന് സാധനങ്ങൾ വാങ്ങാനുമുള്ള സൗകര്യത്തോടെയായിരിക്കും പദ്ധതി ആവിഷ്കരിക്കുക. സന്ദർശനവേളയിൽ തൊഴിലാളികളുമായും മന്ത്രി സംവദിച്ചു. ആർക്കിടെക്ട് വിനോദ് സിറിയക്, കോമൺവെൽത്ത് ടൈൽ കമ്പനി മാനേജർ പി.കെ ശ്രീകുമാർ എന്നിവർ സന്നിഹിതരായി.

ALSO READ:ഓണക്കിറ്റിൽ നിന്ന് ക്രീം ബിസ്കറ്റ് ഒഴിവാക്കി സർക്കാർ

ABOUT THE AUTHOR

...view details