കേരളം

kerala

ETV Bharat / state

കെടി ജലീലിൻ്റെ രാജി ഗത്യന്തരമില്ലാതെയെന്ന് പികെ ഫിറോസ് - PK Firoz against KT Jaleel

മന്ത്രി ചെയ്‌ത എല്ലാ കുറ്റങ്ങൾക്കും കൂട്ടുനിന്ന ആളാണ് മുഖ്യമന്ത്രിയെന്നും അതിനാൽ മുഖ്യമന്ത്രി കൂട്ടുപ്രതിയാണെന്നും പികെ ഫിറോസ് ആരോപിച്ചു.

കെ.ടി.ജലീൽ  മന്ത്രി കെ.ടി.ജലീലിൻ്റെ രാജി  യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി PK ഫിറോസ്  പി.കെ.ഫിറോസ്  ലോകായുക്ത വിധി  PK Firoz against KT Jaleel  PK Firoz KT Jaleel resignation inevitable
കെടി ജലീലിൻ്റെ രാജി ഗത്യന്തരമില്ലാതെയെന്ന് പികെ ഫിറോസ്

By

Published : Apr 13, 2021, 4:29 PM IST

കോഴിക്കോട്:ഗത്യന്തരമില്ലാതെയുള്ള രാജിയാണ് കെടി ജലീലിൻ്റേതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പികെ ഫിറോസ്. മന്ത്രി ചെയ്‌ത എല്ലാ കുറ്റങ്ങൾക്കും കൂട്ടുനിന്ന ആളാണ് മുഖ്യമന്ത്രിയെന്നും അതിനാൽ മുഖ്യമന്ത്രി കൂട്ടുപ്രതിയാണെന്നും പികെ ഫിറോസ് ആരോപിച്ചു. ബന്ധു നിയമനത്തിൽ മന്ത്രി കെടി ജലീലിൻ്റെ രാജി ധാർമികത മൂലമല്ല, പകരം ഗത്യന്തമില്ലാതെയാണ്. അവസാന നിമിഷം വരെ മന്ത്രി സ്ഥാനത്ത് കടിച്ചുതൂങ്ങാൻ ജലീൽ ശ്രമിച്ചുവെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പികെ ഫിറോസ് വിമർശിച്ചു.

കെടി ജലീലിൻ്റെ രാജി ഗത്യന്തരമില്ലാതെയെന്ന് പികെ ഫിറോസ്

ലോകായുക്ത വിധി വന്നപ്പോഴെങ്കിലും ജലീലിനോട് രാജി വെക്കാൻ മുഖ്യമന്ത്രി പറയണമായിരുന്നു. ഈ രാജി കണ്ണൂർ ലോബിയുടെ പരാജയമാണ്. മുഖ്യമന്ത്രിയടക്കമുള്ളവരാണ് ജലീലിനെ സംരക്ഷിക്കാൻ നോക്കിയതെന്നും ജലീലിൻ്റെ രാജി കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്നും ഫിറോസ് പറഞ്ഞു.

ABOUT THE AUTHOR

...view details