ലക്‌ചർ തസ്‌തികയിൽ 89 പേരെ സ്ഥിരപ്പെടുത്താൻ നീക്കമെന്ന് പികെ ഫിറോസ് - ഒഴിവുകൾ പി.എസ്.എസിക്ക് വിടണം
സ്പെഷ്യൽ റൂൾ പ്രകാരമുള്ള ഒഴിവുകൾ പി.എസ്.എസിക്ക് വിടണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ആവശ്യപ്പെട്ടു
പികെ ഫിറോസ്
കോഴിക്കോട്:രണ്ടാം പിണറായി സർക്കാരിലും പിൻവാതിൽ നിയമനമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന ഡയറ്റിൽ ലക്‌ചർ തസ്‌തികയിൽ 89 പേരെ സ്ഥിരപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നു. 89 പേരും പാർട്ടി നേതാക്കളോ പാർട്ടിക്ക് വേണ്ടപ്പെട്ടവരോ ആണെന്നും ഫിറോസ് ആരോപിച്ചു.