കോഴിക്കോട്:റോഡ് പണിക്കിടെ ചെക്കോറ്റയിൽ പൈപ്പ് ബോംബ് കണ്ടെടുത്തു. ഉഗ്രസ്ഫോടനശേഷിയുള്ള ബോംബാണ് കണ്ടെടുത്തത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ചെക്കോറ്റ എടത്തറോൾ ഭാഗത്ത് പുതുതായി റോഡ് നിർമാണം നടക്കുകയാണ്. ഇതിനിടെ മണ്ണ് മാന്തി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് പൈപ്പ് ബോംബ് കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വളയം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
വളയത്ത് പൈപ്പ് ബോംബ് കണ്ടെത്തി - പൈപ്പ് ബോംബ് വാർത്തകൾ
ചെക്കോറ്റ എടത്തറോൾ ഭാഗത്ത് പുതുതായി റോഡ് നിർമാണം നടക്കുകയാണ്. ഇതിനിടെ മണ്ണ് മാന്തി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് പൈപ്പ് ബോംബ് കണ്ടെത്തിയത്
വളയത്ത് പൈപ്പ് ബോംബ് കണ്ടെത്തി
വളയം അഡീഷണൽ എസ്ഐ കെ ജയദാസിന്‍റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബോംബ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർ ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബോംബ് ചേലക്കാട് ക്വാറിയിൽ കൊണ്ട് പോയി നിർവീര്യമാക്കി. വളയം പൊലീസ് കേസേടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.