കോഴിക്കോട് : പുസ്‌തകവായന മരിക്കുന്നില്ലെന്ന് നാം ലോകത്തോട് വിളിച്ച് പറയുകയാണ് കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവലിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് എവിടെ വായന മരിച്ചാലും കേരളത്തിൽ അത് സംഭവിക്കില്ല. വരും തലമുറകൾക്ക് വായിക്കാനും അറിയാനുമായി നമ്മുടെ പുസ്‌തകലോകം ഭദ്രമാണ്.
'പ്രതിസന്ധികളെ വായനയിലൂടെ മറികടന്നവർ എവിടെയും പരാജയപ്പെടില്ല' ; ലോകത്തെവിടെ വായന മരിച്ചാലും കേരളത്തിലത് സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി - kozhikode
കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവലിൻ്റെ ആറാം എഡിഷൻ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ

കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവൽ
കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവൽ
ജീവിതത്തിലെ പ്രതിസന്ധികളെ വായനയിലൂടെ മറികടന്നവർ എവിടെയും പരാജയപ്പെടില്ല. ജീവിതത്തെ ജീവിത യോഗ്യമാക്കാൻ പുസ്‌തകങ്ങളിലൂടെ കഴിയുമെന്നും അറിവിന്‍റെ വെളിച്ചം അകമേ നിറയാൻ കെഎൽഎഫിലൂടെ സാധ്യമാകട്ടെയെന്നും പിണറായി വിജയൻ പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവലിൻ്റെ ആറാം എഡിഷൻ കോഴിക്കോട് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.