കേരളം

kerala

ETV Bharat / state

സ്ത്രീകൾക്കെതിരായ അക്രമം മുതൽ പൗരത്വ നിയമം വരെ: സിസ്റ്റർ സാന്ദ്രയുടെ കാൻവാസിൽ മനുഷ്യ ജീവന്‍റെ ആധി - സിസ്റ്റർ സാന്ദ്ര സോണിയ

സന്യാസ ജീവിതം നയിക്കുന്ന തനിക്ക് സമൂഹത്തിൽ കാണുന്ന അനീതിയുടെ ആഴം മറ്റുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിയുന്ന ഏറ്റവും ഫലപ്രദമായ രീതിയാണ് ചിത്രരചനയെന്ന് സിസ്റ്റർ സാന്ദ്ര സോണിയ പറയുന്നു.

photo exhibition  kozhikode  nun  photo exhibition of nun  സിസ്റ്റർ സാന്ദ്ര പകർത്തുന്നത് മനുഷ്യ ജീവന്‍റെ ആധി  സ്ത്രീകൾക്കെതിരായ അക്രമം മുതൽ പൗരത്വ നിയമം വരെ  സിസ്റ്റർ സാന്ദ്ര സോണിയ  കോഴിക്കോട് ലളിതകലാ അക്കാഡമി ആർട്ട് ഗാലറി
സിസ്റ്റർ സാന്ദ്രയുടെ കാൻവാസിൽ മനുഷ്യ ജീവന്‍റെ ആധി

By

Published : Jan 31, 2020, 1:50 AM IST

Updated : Jan 31, 2020, 3:13 AM IST

കോഴിക്കോട്: സാമൂഹിക വിഷയങ്ങളെ കാൻവാസിൽ വരച്ച് തന്‍റെ നിലപാടുകൾ ഉയർത്തിപ്പിടിക്കുകയാണ് സിസ്റ്റർ സാന്ദ്ര സോണിയ. അടുത്തകാലത്തായി സ്ത്രീകൾക്കെതിരെ നടന്ന അക്രമങ്ങൾ മുതൽ പൗരത്വ നിയമം വരെ മനുഷ്യരെ എത്രത്തോളം ബാധിക്കുന്നുവെന്ന് തന്‍റെ ചിത്രങ്ങളിലൂടെ സിസ്റ്റർ സാന്ദ്ര പറയുന്നത്. ശുഭകരവും അശുഭകരവുമായ കാഴ്ച്ചകളെ ഭാവാത്മകമായി അവതരിപ്പിച്ച ചിത്രങ്ങൾ കോഴിക്കോട് ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിലാണ് പ്രദർശനത്തിന് എത്തിച്ചത്.

സിസ്റ്റർ സാന്ദ്രയുടെ കാൻവാസിൽ മനുഷ്യ ജീവന്‍റെ ആധി

സന്യാസ ജീവിതം നയിക്കുന്ന തനിക്ക് സമൂഹത്തിൽ കാണുന്ന അനീതിയുടെ ആഴം മറ്റുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഏറ്റവും ഫലപ്രദമായ രീതിയാണ് ചിത്രരചനയെന്ന് സിസ്റ്റർ പറയുന്നു. ഇതിന് താൻ പ്രകൃതിയെയാണ് പ്രതീകമായി ഉപയോഗിക്കുന്നതെന്നും സിസ്റ്റർ പറയുന്നു. താമരശ്ശേരി പുതുപ്പാടി സെന്‍റ് ഫിലിപ്പ്നേരി സന്യാസി സമൂഹത്തിലെ അംഗമായ സിസ്റ്റർ സാന്ദ്ര ചെറുപ്പം മുതൽ വരയ്ക്കുമായിരുന്നെങ്കിലും സന്യാസ ജീവിതത്തിലേക്ക് കടന്നപ്പോഴാണ് വരയിൽ സജീവമായത്. ഇതിനായി തനിക്ക് സഭയുടെ പൂർണ്ണ പിന്തുണയുണ്ടെന്നും സിസ്റ്റർ പറയുന്നു.

Last Updated : Jan 31, 2020, 3:13 AM IST

ABOUT THE AUTHOR

...view details