പിഎഫ്ഐ വാട്സ് ആപ്പ് വാര്‍ത്താഗ്രൂപ്പിന്‍റെ പേര് മാറ്റി - malayalam latest news
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കും (PFI) അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
വാട്‌സ്‌ആപ്പ് ഗ്രൂപ്പിൻ്റെ പേര് മാറ്റി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഇനി പ്രസ് റീലീസ്
കോഴിക്കോട്:കേന്ദ്ര സർക്കാർ നിരോധിച്ചതോടെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വാട്‌സ്‌ആപ്പ് ഗ്രൂപ്പിൻ്റെ പേര് മാറ്റി. പി.എഫ്.ഐയുടെ വാർത്തകൾ മാധ്യമങ്ങളെ അറിയിക്കാറുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിന്‍റെ പേര് പ്രസ് റീലീസ് എന്നാണ് മാറ്റിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കും (PFI) അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്.