അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയിൽ - latest crime updates from kozhikode
കഴുത്ത് ഞരിച്ചാണ് ഇയാൾ റീനയെ കൊന്നതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ പ്രതി ശ്രമിച്ചതായും പൊലീസ്

കോഴിക്കോട്:അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയില്‍. പെരുവണ്ണാമൂഴിക്ക് സമീപം മുതുകാട് കുളത്തൂർ ആദിവാസി കോളനിയിലെ സുനിയെയാണ് പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അമ്മ റീന മൂന്ന് ദിവസം മുമ്പാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അമ്മ റീനയെ കഴുത്ത് ഞെരിച്ചാണ് ഇയാള്‍ കൊന്നതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാന്‍ സുനി ശ്രമിച്ചെന്നും പൊലീസ് പറയുന്നു. ഏഴ് മാസം മുമ്പാണ് ഇയാളുടെ സഹോദരൻ അനു സമാന സാഹചര്യത്തിൽ മരിച്ചത്. അന്ന് കേസ് അന്വേഷിച്ച പൊലീസ് മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു.