പ്രതീക്ഷയോടെ വലിയ പെരുന്നാള്‍; ആഘോഷം വീടുകളിൽ ഒതുങ്ങി - പ്രതീക്ഷയോടെ വലിയ പെരുനാള്‍; ആഘോഷം വീടുകളിൽ ഒതുങ്ങി
കണ്ടെയിൻമെന്‍റ് സോണുകളിലെ പള്ളികൾ തുറന്നില്ല
![പ്രതീക്ഷയോടെ വലിയ പെരുന്നാള്‍; ആഘോഷം വീടുകളിൽ ഒതുങ്ങി Clt പ്രതീക്ഷയോടെ വലിയ പെരുനാള്‍; ആഘോഷം വീടുകളിൽ ഒതുങ്ങി latest kozhikode](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8241663-104-8241663-1596178137830.jpg)
കോഴിക്കോട്: പ്രതീക്ഷയോടെ പ്രാർത്ഥനയോടെ വലിയ പെരുന്നാൾ. ഒത്തു ചേരാതെ ഇത്തവണ ആഘോഷം ചുരുക്കി. കൊവിഡ് മഹാമാരിയെ തുടർന്ന് പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും നടന്നില്ല. കോഴിക്കോട് മർക്കസ് പള്ളിയിൽ 20 പേര്‍ പങ്കെടുത്ത പ്രാർത്ഥനകൾ നടന്നു. ഗ്രാമീണ പ്രദേശങ്ങളിൽ പള്ളികളിൽ പെരുന്നാൾ നമസ്കാരങ്ങൾ നടന്നില്ല. ജില്ലയിലെ പള്ളികളിലെ പെരുന്നാൾ നമസ്‌കാരത്തില്‍ വിശ്വാസികളുടെ എണ്ണം കുറയ്ക്കണമെന്ന് കലക്ടർ നിർദേശം നൽകിയിരുന്നു. കണ്ടെയ്ൻമെന്‍റ് സോണുകളിലെ പള്ളികൾ തുറന്നില്ല. പെരുന്നാൾ ആഘോഷങ്ങളെല്ലാം ഇത്തവണ വീടുകളിൽ മാത്രമായി ചുരുങ്ങി.