കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ശൃംഖലയായ റെയിൽവേയിൽ സ്ഥിരം തൊഴിൽ സാധ്യത കുറയുന്നു. സ്വകാര്യവൽക്കരണത്തിന്‍റെ ഭാഗമായി കരാർ തൊഴിലാളികളെ നിയമിക്കാനാണ് നീക്കം. റെയിൽവേ ബോർഡിന്‍റെ തീരുമാനമനുസരിച്ച് ടിക്കറ്റ് കൗണ്ടറുകളിൽ ഒരു വർഷത്തിനിടെ മാറ്റം വരുത്തും.
റെയിൽവേയില്‍ സ്വകാര്യവത്കരണം; സ്ഥിരം തൊഴിൽ സാധ്യത കുറയുന്നു - permanent employment at railway ticket counters decreases
റെയിൽവേയിലെ സ്വകാര്യവൽക്കരണം ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് സ്ഥിരം ജീവനക്കാരെ അകറ്റുമെന്നുമെന്ന് തൊഴിലാളികൾ
ആദ്യഘട്ടം എന്ന നിലയിൽ ടിക്കറ്റ് കൗണ്ടറുകളുടെ നടത്തിപ്പ് പൂർണമായും ഐആർസിടിസിക്ക് വിട്ട് നൽകാൻ ഇതിനോടകം ധാരണയായി. നിലവിൽ എല്ലാ റെയിൽവേ സ്റ്റേഷനുകളിലെയും ഒരു ടിക്കറ്റ് കൗണ്ടറിന്‍റെ നടത്തിപ്പ് അവകാശം ഐആർസിടിസിക്ക് ഉണ്ടെങ്കിലും ഒരു സ്റ്റേഷനിലും ഐആർസിടിസി നേരിട്ട് ഇടപെടാൻ തുടങ്ങിയിരുന്നില്ല. ടിക്കറ്റ് കൗണ്ടർ നടത്തിപ്പ് ഏറ്റെടുക്കുന്നതോടെ ഐആർസിടിസി തങ്ങളുടെ കരാർ ജീവനക്കാരെ ഇവിടങ്ങളിൽ നിയമിക്കുമെന്നും അധികം വൈകാതെ സ്ഥിരം ജീവനക്കാരെ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് അകറ്റുമെന്നും തൊഴിലാളികൾ പറയുന്നു.
കരാർവൽക്കരിക്കപ്പെടുന്നതോടെ ജോലി സ്ഥിരത ഇല്ലാതാകുമെന്ന ആശങ്കയിലാണ് ജീവനക്കാർ.