കേരളം

kerala

ETV Bharat / state

പയ്യോളിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു - സിലിണ്ടർ ലോറി

കോഴിക്കോട് വെസ്റ്റ്ഹിൽ പോളിയിൽ പരീക്ഷ കഴിഞ്ഞ് വരും വഴിയാണ് അപകടമുണ്ടായത്

ഫയൽചിത്രം

By

Published : May 21, 2019, 7:51 PM IST

കോഴിക്കോട്:പയ്യോളി ദേശീയപാതയിൽ സിലിണ്ടർ ലോറി ബൈക്കിലിടിച്ച് ഐടിഐ വിദ്യാർഥി മരിച്ചു. പേരാമ്പ്ര അരൂർ സ്വദേശി അർജുൻ(21) ആണ് മരിച്ചത്. കോഴിക്കോട് വെസ്റ്റ്ഹിൽ പോളിയിൽ നിന്നും പരീക്ഷ കഴിഞ്ഞ് തിരിച്ചു വരുന്ന വഴി ഉച്ചയ്ക്ക് 1. 45ഓടെ പയ്യോളിയിൽ വെച്ചായിരുന്നു അപകടം. ഗുരുതര പരിക്കോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിച്ച അർജുൻ വൈകിട്ടോടെയാണ് മരിച്ചത്. അർജുനനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച സുഹൃത്ത് സുശാന്ത് ഗുരുതരാവസ്ഥയിലാണ്. ഇരുവരും പേരാമ്പ്ര ഐടിഐയിലെ വിദ്യാർഥികളാണ്.

ABOUT THE AUTHOR

...view details