കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ രോഗി മരിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. താമരശ്ശേരി കാരാടി ആരേറ്റക്കുന്നുമ്മല്‍ അബ്ബാസ് ആണ് ഇന്ന് രാവിലെ മരിച്ചത്. നെഞ്ച് വേദനയെ തുടര്‍ന്ന് ഭാര്യക്കൊപ്പം ചികിത്സ തേടിയെത്തിയതായിരുന്നു ഇയാള്‍.
ചികിത്സ തേടിയ രോഗി മരിച്ചു: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സംഘര്‍ഷം - താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ രോഗി മരിച്ചു
രോഗി ചികിത്സക്കിടെ ചര്‍ദ്ദിക്കുകയും തുടര്‍ന്ന് മരിക്കുകയുമായായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ഡോക്‌ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതാണ് സംഘര്‍ഷത്തിന് കാരണമായത്

താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ രോഗി മരിച്ചു ; നാട്ടുകാരും ജീവനക്കാരും തമ്മില്‍ സംഘര്‍ഷം
ചികിത്സക്കിടെ ചര്‍ദ്ദിക്കുകയും തുടര്‍ന്ന് മരിക്കുകയുമായായിരുന്നു. എന്നാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ഡോക്‌ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതാണ് സംഘര്‍ഷത്തിന് കാരണമായത്. സംഭവത്തില്‍ നാട്ടുകാരും ജീവനക്കാരും തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.