കേരളം

kerala

ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പിൽ പാർലമെന്‍റ് ഫലം ആവർത്തിക്കുമെന്ന് ഉമ്മൻചാണ്ടി

കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദി ലീഡർ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം

തദ്ദേശ തെരഞ്ഞെടുപ്പിൽ പാർലമെൻ്‌റ് ഫലം ആവർത്തിക്കും  ഉമ്മൻചാണ്ടി  കോഴിക്കോട്  oomen chandy  parlementary election result will repeat  kozhikode
തദ്ദേശ തെരഞ്ഞെടുപ്പിൽ പാർലമെൻ്‌റ് ഫലം ആവർത്തിക്കുമെന്ന് ഉമ്മൻചാണ്ടി

By

Published : Dec 2, 2020, 1:40 PM IST

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ പാർലമെന്‍റ് ഫലം ആവർത്തിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. കേരളം അർഹിക്കുന്ന വാർത്തകളല്ല ഇപ്പോൾ ലഭിക്കുന്നതെന്നും ജനങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്ന സർക്കാരാണ് ഭരിക്കുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദി ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷകർക്ക് വേണ്ടിയുള്ള നിയമമല്ല, കോർപറേറ്റുകൾക്ക് വേണ്ടിയുള്ള നിയമമാണ് കേന്ദ്ര സർക്കാർ നടപ്പാക്കിയത്. സംസ്ഥാനങ്ങളുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നതിന് മുൻപ്‌ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പെരിയ കൊലപാതക കേസിൽ സുപ്രിംകോടതി വിധി സംസ്ഥാന സർക്കാരിന് തിരിച്ചടിയായി. കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബങ്ങൾക്ക് നീതി നൽകാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തോമസ് ഐസകിനെതിരായ അവകാശ ലംഘന നോട്ടീസ് സ്‌പീക്കർ പരിഗണിക്കണം. സഭാംഗങ്ങളുടെ അവകാശം സംരക്ഷിക്കാൻ സ്‌പീക്കർ ബാധ്യസ്ഥനാണെന്നും ഉമ്മൻ‌ചാണ്ടി കോഴിക്കോട് പറഞ്ഞു.

പാലരിവട്ടം പാലം നിർമാണത്തിൽ എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് ഇബ്രാഹിം കുഞ്ഞ് കാര്യങ്ങൾ നടത്തിയത്‌. ഇബ്രാഹിം കുഞ്ഞിന് തെറ്റ് പറ്റിയിട്ടില്ലെന്നും പാലം പണി പൂർത്തിയാക്കിയത് ഇടതു സർക്കാരാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. രമേശ്‌ ചെന്നിത്തലക്കെതിരെ കേസെടുക്കാൻ പുതിയ സാഹചര്യം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ശ്രദ്ധ തിരിച്ചു വിടാനാണ് സർക്കാരിന്‍റെ ശ്രമമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ABOUT THE AUTHOR

...view details