കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ കേസിലെ പ്രതികളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്‌ഡ്. ഒളിവിലുള്ള മൂന്ന് പ്രതികളുടെ വീട്ടിലാണ് ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തിയത്.
Read More: സമാന്തര ടെലഫോൺ എക്സ്ചേഞ്ച്; തീവ്രവാദ ബന്ധം അന്വേഷിക്കാൻ എൻഐഎ
പ്രതികളുടെ യാത്രാരേഖകളും ബാങ്കിടപാട് വിവരങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. കേസിൽ രണ്ട് പേരാണ് നിലവിൽ അറസ്റ്റിലായത്.
സംസ്ഥാനത്ത് കണ്ടെത്തിയ സമാന്തര ടെലഫോൺ സംവിധാനം പ്രവർത്തിച്ചത് സ്വർണക്കടത്ത് സംഘത്തിന് വേണ്ടിയാണെന്ന് നേരത്തേ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
കൊയിലാണ്ടിയിൽ സ്വർണക്കടത്ത് കാരിയറെ തട്ടിക്കൊണ്ടുപോകാന്‍ സമാന്തര ടെലിഫോൺ സംവിധാനം ഉപയോഗപ്പെടുത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു.
ഈ സംഘത്തിന് രാജ്യവ്യാപക ബന്ധമുണ്ടെന്നും സമാന്തര എക്‌സ്‌ചേഞ്ചിനുള്ള സിംബോക്‌സുകൾ എത്തിയത് ഹോങ്കോങ്ങിൽ നിന്നാണെന്നും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.