സമാന്തര സര്‍വീസ് ചോദ്യം ചെയ്തു; ഓട്ടോ ഇടിപ്പിച്ച് കണ്ടക്ടറെ പരിക്കേല്‍പ്പിച്ചു - rajesh
വടകരയില്‍ നിന്നു തൊട്ടില്‍പാലത്തേക്ക് പോകുന്ന കിഴക്കയില്‍ ബസിന് മുന്നില്‍ നിന്ന് ഓട്ടോയില്‍ യാത്രക്കാരെ കയറ്റുന്നതിനെ കണ്ടക്ടര്‍ രാജേഷ് ചോദ്യം ചെയ്‌തതിനെ തുടർന്നായിരുന്നു ആക്രമണം
കോഴിക്കോട്: വടകര കൈന്നാട്ടിയിൽ സമാന്തര സര്‍വീസിനെതിരെ പ്രതികരിച്ച ബസ് കണ്ടക്ടര്‍ക്കു നേരെ ഓട്ടോഡ്രൈവറുടെ അതിക്രമം. ഓട്ടോറിക്ഷ ഇടിപ്പിച്ച് കല്ലാച്ചി സ്വദേശിയായ കരീച്ചേരി രാജേഷിനെ (42) പരിക്കേല്‍പ്പിച്ചു. വടകരയില്‍ നിന്നു തൊട്ടില്‍പാലത്തേക്ക് പോകുന്ന കിഴക്കയില്‍ ബസിന് മുന്നില്‍ നിന്ന് ഓട്ടോയില്‍ യാത്രക്കാരെ കയറ്റുന്നതിനെ കണ്ടക്ടര്‍ രാജേഷ് ചോദ്യം ചെയ്യുകയുണ്ടായി. ഓട്ടോഡ്രൈവര്‍ ഗൗനിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ വാഹനത്തിന് മുന്നില്‍ നിന്ന് രാജേഷ് മൊബൈലില്‍ ദൃശ്യം പകര്‍ത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഓട്ടോ ഡ്രൈവര്‍ രാജേഷിനെ ഇടിച്ച് വീഴ്ത്തിക്കൊണ്ടു വാഹനം കൊണ്ടുപോയത്. കാലിന് പരിക്കേറ്റ രാജേഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.