കേരളം

kerala

ETV Bharat / state

പന്തീരങ്കാവ് യുഎപിഎ കേസ്; താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു - സുപ്രീം കോടതി

അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യവും സുപ്രീം കോടതി തള്ളി.

Panteerankavu UAPA case  Supreme Court  Thaha Fazal  പന്തീരങ്കാവ് യുഎപിഎ കേസ്  താഹ ഫസല്‍  സുപ്രീം കോടതി  Supreme Court
പന്തീരങ്കാവ് യുഎപിഎ കേസ്: താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

By

Published : Oct 28, 2021, 11:09 AM IST

ന്യൂഡല്‍ഹി:പന്തീരങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന് ജാമ്യം. സുപ്രീം കോടതിയുടേതാണ് വിധി. അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യവും സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അജയ് റെസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

അലനും താഹയ്ക്കും വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും അലന്‍റെ ജാമ്യം ശരിവെച്ച ഹൈക്കോടതി താഹയുടെ ജാമ്യം റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് താഹ ഫസല്‍ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. 2019 നവംബര്‍ രണ്ടിനാണ് പൊലീസ് കോഴിക്കോട് നിന്ന് അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും അറസ്റ്റ് ചെയ്തത്.

also read: ഇരു സംസ്ഥാനങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് എം.കെ സ്റ്റാലിൻ

പ്രതികളുടെ പക്കല്‍ നിന്നും കമ്യൂണിസ്റ്റ് ഭീകര ലഘുലേഖകള്‍, പുസ്തകങ്ങള്‍ എന്നിവ കണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കള്ള തെളിവുകളുണ്ടാക്കി മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേസില്‍ കുടുക്കിയെന്നാണ് പ്രതികള്‍ പറയുന്നത്. യുഎപിഎ ചുമത്തിയ കേസില്‍ അന്വേഷണം എന്‍ഐഎ സംഘം ഏറ്റെടുക്കുകയായിരുന്നു.

ABOUT THE AUTHOR

...view details