കോഴിക്കോട്:പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ (UAPA Case) സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയ സി.പി.എം സമ്മേളന പ്രതിനിധികൾക്ക് മറുപടിയുമായി ജില്ല സെക്രട്ടറി പി മോഹനൻ. സർക്കാർ നിലപാടിൽ തെറ്റില്ലെന്നും അലനും താഹയും മാവോയിസ്റ്റ് ആശങ്ങളുമായി ബന്ധപ്പെട്ടിരുന്നെന്നും മോഹനൻ പറഞ്ഞു. സി.പി.എം കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തിലാണ് സർക്കാരിനെതിരെ പ്രതിനിധികൾ വിമർശനമുന്നയിച്ചത്.
UAPA Case: പന്തീരാങ്കാവ് യു.എ.പി.എ കേസ്; സർക്കാർ നിലപാടിൽ തെറ്റില്ലെന്ന് പി മോഹനൻ - യുഎപിഎ സര്‍ക്കാര്‍ നിലപാട്
പന്തീരാങ്കാവ് യു.എ.പി.എ കേസിലെ പ്രതികളായ അലൻ ഷുഹൈബും ത്വാഹ ഫസലും നേരത്തെ സൗത്ത് ഏരിയ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചുകളിലായിരുന്നു പ്രവർത്തിച്ചത്.
![UAPA Case: പന്തീരാങ്കാവ് യു.എ.പി.എ കേസ്; സർക്കാർ നിലപാടിൽ തെറ്റില്ലെന്ന് പി മോഹനൻ Panteerankavu UAPA case Panteerankavu UAPA case latest news UAPA case UAPA case latest news P Mohanan Alan Shuhaib Thaha Fasal പന്തീരങ്കാവ് യു.എ.പി.എ കേസ് സി.പി.എം പി മോഹനന്‍ പന്തീരങ്കാവ് യു.എ.പി.എ കേസ് വിഷയത്തില്‍ മറുപടി യുഎപിഎ കേസില്‍ സിപിഎം നിലപാട് യുഎപിഎ സര്‍ക്കാര്‍ നിലപാട് മാവോയിസ്റ്റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13606906-859-13606906-1636641927803.jpg)
പന്തീരങ്കാവ് യു.എ.പി.എ കേസ്; സർക്കാർ നിലപാടിൽ തെറ്റില്ലെന്ന് പി മോഹനൻ
Also Read:ജോജു മാപ്പുപറയണമെന്ന കോണ്‍ഗ്രസ് ആവശ്യം വിചിത്രം: എ വിജയരാഘവന്‍
സമ്മേളനത്തിന്‍റെ മറുപടി പ്രസംഗത്തിലാണ് മോഹനൻ നിലപാട് വ്യക്തമാക്കിയത്. പൊലീസിന് വഴങ്ങി കാര്യങ്ങൾ തീരുമാനിച്ചത് ശരിയായില്ലെന്നും യു.എ.പി.എ സംബന്ധിച്ച് പാർട്ടിയുടെ നിലപാട് എന്താണെന്നും പ്രതിനിധികൾ ചോദിച്ചിരുന്നു. പന്തീരാങ്കാവ് യു.എ.പി.എ കേസിലെ പ്രതികളായ അലൻ ഷുഹൈബും ത്വാഹ ഫസലും നേരത്തെ സൗത്ത് ഏരിയ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചുകളിലായിരുന്നു പ്രവർത്തിച്ചത്.