കേരളം

kerala

ETV Bharat / state

പാഞ്ചിരി ഗോശാലപറമ്പ് കോളനി ഇനി ഹരിതഗ്രാമം - മാവൂർ ഗ്രാമ പഞ്ചായത്തിൽ പാഞ്ചിരി ഗോശാലപറമ്പ് കോളനി

മാവൂർ ജി.എച്ച്.എസ്.എസ് എൻ.എസ്.എസ്  യൂണിറ്റാണ് പാഞ്ചിരി ഗോശാലപറമ്പ് കോളനിയെ ഹരിതഗ്രാമമായി ഏറ്റെടുത്തത്

പാഞ്ചിരി ഗോശാലപറമ്പ് കോളനിയെ ഹരിതഗ്രാമമായി ഏറ്റെടുത്തു

By

Published : Nov 1, 2019, 9:44 PM IST

കോഴിക്കോട്:മാവൂർ ഗ്രാമ പഞ്ചായത്തിലെ പാഞ്ചിരി ഗോശാലപറമ്പ് കോളനിയെ ഹരിതഗ്രാമമായി ഏറ്റെടുത്തു. മാവൂർ ജി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റാണ് വാർഡിനെ ഏറ്റെടുത്തത്. ആറാം വാർഡിൽ 93 കുടുംബങ്ങൾ ഉൾപ്പെടുന്നതാണ് ഗോശാലപറമ്പ് കോളനി. ഹരിതം, ഉപജീവനം, ബോധനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഗ്രാമത്തിൽ നടപ്പാക്കുക വഴി പ്രദേശത്തിന്‍റെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. ഗ്രാമ പഞ്ചായത്ത് മെംബർ രാജി ചെറുതൊടികയിൽ ഹരിത ഗ്രാമപ്രഖ്യാപനം നടത്തി. പ്രിൻസിപ്പൽ ടി.എം. ശൈലജാദേവി അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പി.എ.സി അംഗവും മാവൂർ ക്ലസ്റ്റർ കോഓഡിനേറ്ററുമായ എ.പി. മിനി ‘ഹരിതഗ്രാമ സങ്കൽപം’ വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് മെംബർ കെ. അനൂപ്, ദത്തുഗ്രാമപ്രതിനിധി ശശി, പ്രോഗ്രാം ഓഫിസർ കെ. സുമയ്യ, വളണ്ടിയർ ലീഡർ ആദിത്യ എന്നിവർ സംസാരിച്ചു. ഗ്രാമത്തിലെ കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകരും പങ്കെടുത്തു.

ABOUT THE AUTHOR

...view details