കേരളം

kerala

ETV Bharat / state

പാടത്തുംകണ്ടി അംഗൻവാടിക്ക് സ്വന്തം കെട്ടിടം വേണമെന്ന ആവശ്യം ശക്തമാകുന്നു - കോഴിക്കോട്

2007 ജനുവരി ഒന്നിന് പ്രവർത്തനമാരംഭിച്ച അംഗൻവാടി 12 വർഷം പിന്നിടുമ്പോഴും അസൗകര്യങ്ങൾ നിറഞ്ഞ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

പാടത്തുംകണ്ടി അംഗൻവാടി  പാടത്തുംകണ്ടി അംഗൻവാടിക്ക് വേണം സ്വന്തം കെട്ടിടം  anganavadi lacks better infrastructura facilities  കോഴിക്കോട് പ്രാദേശിക വാര്‍ത്തകള്‍  കോഴിക്കോട്  kozhikode latest news
പാടത്തുംകണ്ടി അംഗൻവാടിക്ക് വേണം സ്വന്തം കെട്ടിടം

By

Published : Dec 10, 2019, 4:53 PM IST

Updated : Dec 10, 2019, 6:57 PM IST

കോഴിക്കോട്: വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവര്‍ത്തിക്കുന്ന കൽപ്പള്ളി പാടത്തുംകണ്ടി അംഗൻവാടിക്ക് സ്വന്തം കെട്ടിടം വേണമെന്ന ആവശ്യം ഉയരുന്നു. 2007 ജനുവരി ഒന്നിന് പ്രവർത്തനമാരംഭിച്ച അംഗൻവാടി 12 വർഷം പിന്നിടുമ്പോഴും അസൗകര്യങ്ങൾ നിറഞ്ഞ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

നിലവിൽ 12 കുട്ടികളും രണ്ട് ജീവനക്കാരും അംഗൻവാടിയിലുണ്ട്. ഇപ്പോള്‍ സമീപത്തെ വീടിന്‍റെ വരാന്തയിലും മുറിയിലുമായി പ്രവര്‍ത്തിക്കുന്ന സ്‌ഥാപനം അസൗകര്യത്താൽ വീർപ്പുമുട്ടുകയാണ്. നിന്നുതിരിയാൻ ഇടമില്ലാത്തവിധമാണ് ഇവിടെ പ്രവർത്തനം. ഭക്ഷ്യധാന്യങ്ങൾ സുക്ഷിക്കുന്നതും കൗമാരക്കാർക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള ധാന്യം വിതരണം ചെയ്യുന്നതും ബോധവത്കരണ ക്ലാസ് നടത്തുന്നതുമെല്ലാം വീടിന്‍റെ വരാന്തയിൽ വെച്ചാണ്. കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം പോലും ഇവിടെയില്ല. ഗ്രാമപഞ്ചായത്ത് പരിധിയിലെ 29 അംഗൻവാടികളിൽ ഏറ്റവും പരിമിതമായ സൗകര്യമുള്ള അംഗൻവാടിയാണിത്.

പാടത്തുംകണ്ടി അംഗൻവാടിക്ക് സ്വന്തം കെട്ടിടം വേണമെന്ന ആവശ്യം ശക്തമാകുന്നു

അംഗൻവാടിക്കാവശ്യമായ സ്ഥലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത്, റവന്യു അധികൃതർക്ക് പല തവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. എന്നാല്‍ സ്ഥലം ലഭ്യമായാൽ നിർമാണത്തിനാവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Last Updated : Dec 10, 2019, 6:57 PM IST

ABOUT THE AUTHOR

...view details