കോഴിക്കോട്:സംസ്ഥാന സ്‌കൂള്‍കലോത്സവത്തിന്‍റെ ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് അവതരിപ്പിച്ച സ്വാഗത ഗാനത്തിലെ ദൃശ്യാവിഷ്‌ക്കാരത്തില്‍ പിഴവുണ്ടായതായി സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ. ദൃശ്യാവിഷ്ക്കാരത്തില്‍ തീവ്രവാദിയെ അവതരിപ്പിക്കുന്നതിലാണ് പിഴവ്. തീവ്രവാദിയായി ഒരു മുസ്‌ലിം വേഷധാരിയെ ആണ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'കലോത്സവത്തിലെ സ്വാഗത ഗാനത്തില്‍ പിഴവ് സംഭവിച്ചു'; ഇടതുപക്ഷ നിലപാടിന് വിരുദ്ധമെന്ന് പി മോഹനന്‍
കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിച്ച സ്വാഗത ഗാനത്തില്‍ തീവ്രവാദിയായി മുസ്‌ലിം വേഷധാരിയെ അവതരിപ്പിച്ചത് വന്‍ വിവാദമായിരുന്നു. വിഷയത്തിലാണ് പി മോഹനന്‍റെ പ്രതികരണം
ഇടതുപക്ഷ നിലപാടിന് വിരുദ്ധമെന്ന് പി മോഹനന്‍
കേരളത്തിലെ ഇടതുപക്ഷത്തിന്‍റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണിത്. ഇങ്ങനെയൊരു ചിത്രീകരണം വരാനിടയായത് ഗൗരവമായാണ് കാണുന്നത്. അത് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം സ്വാഗതഗാനം അവതരിപ്പിക്കാൻ മാത്രമായിരുന്നു തീരുമാനം. ചിത്രീകരണം പിന്നീട് വന്നതാണ്. റിഹേഴ്‌സലില്‍ സ്വാഗത ഗാനം ആലപിക്കുന്നത് മാത്രമായിരുന്നു. ഇതെങ്ങനെ വന്നുവെന്ന് പരിശോധിക്കുമെന്ന് പി മോഹനന്‍ പറഞ്ഞു.