കേരളം

kerala

ETV Bharat / state

'ഒരു വയറൂട്ടാം' പദ്ധതിയുമായി സ്റ്റുഡൻ്റ് പൊലീസ് - ഒരു വയറൂട്ടാം പദ്ധതി

നഗരത്തിൽ ആർക്കും ഭക്ഷണമില്ലാത്ത അവസ്ഥ ഉണ്ടാകരുതെന്ന ആശയമാണ് 'ഒരു വയറൂട്ടാം' എന്ന പദ്ധതിയിലൂടെ സ്റ്റുഡൻ്റ് പൊലീസ് ലക്ഷ്യം വക്കുന്നത്.

കോഴിക്കോട്  ഉച്ച ഭക്ഷണം നൽകുന്ന പദ്ധതി  സ്റ്റുഡൻ്റ് പൊലീസ്  ഒരു വയറൂട്ടാം പദ്ധതി  Oru vayaroottam project student police
'ഒരു വയറൂട്ടാം' എന്ന പദ്ധതിയുമായി സ്റ്റുഡൻ്റ് പൊലീസ്

By

Published : May 7, 2021, 5:44 PM IST

കോഴിക്കോട്:നാളെ മുതൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആരംഭിക്കുന്ന സാഹചര്യത്തിൽ 'ഒരു വയറൂട്ടാം' എന്ന പദ്ധതിയുമായി സ്റ്റുഡൻ്റ് പൊലീസ്. നഗരത്തിൽ ആർക്കും ഭക്ഷണമില്ലാത്ത അവസ്ഥ ഉണ്ടാകരുതെന്ന ആശയമാണ് 'ഒരു വയറൂട്ടാം' എന്ന പദ്ധതിയിലൂടെ സ്റ്റുഡൻ്റ് പൊലീസ് ലക്ഷ്യം വക്കുന്നത്. ദിവസവും അഞ്ഞൂറ് ഭക്ഷണ പൊതികളാണ് ഇവർ തയാറാക്കുക.

ലോക്ക് ഡൗണിൽ കോഴിക്കോട് നഗരത്തിൽ ആർക്കും ഭക്ഷണമില്ലാത്ത അവസ്ഥ ഉണ്ടാകില്ല

Read more: കൊല്ലം ടൗണ്‍ ഹാളിലെ സമൂഹ അടുക്കള വഴി ചിക്കന്‍ ബിരിയാണി

കേരള പൊലീസിൻ്റെ സഹായത്തോടെ ജില്ലയിലെ 30 സ്കൂളുകളിലെ സ്റ്റുഡൻ്റ് പൊലീസാണ് പദ്ധതിക്ക് ആവശ്യമായ പണം കണ്ടെത്തിയത്. വരുന്ന മുപ്പത് ദിവസം ഇവർ ഭക്ഷണം വിതരണം ചെയ്യും. ചോറ്, സാമ്പാറ്, ഉപ്പേരി, ചമ്മന്തി എന്നിവയാണ് ഓരോ പൊതിയിലും ഉണ്ടാവുക. നടക്കാവ് ഗേൾസ് സ്കൂളിൽ വെച്ചാണ് ഭക്ഷണം തയാറാക്കി പാക്ക് ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ്ജ് നിർവഹിച്ചു.

ABOUT THE AUTHOR

...view details