കോഴിക്കോട്:പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന പ്ലാസ്റ്റിക്ക് ക്രിസ്മസ് ട്രീക്ക് പകരം ഒറിജിനൽ ക്രിസ്മസ് ട്രീ തന്നെ നട്ട് വളർത്തി വിൽപ്പനക്ക് എത്തിച്ചിരിക്കുകയാണ് വകുപ്പ്. ചൈനയിൽ നിന്നുൾപ്പെടെ വരുന്ന പ്ലാസ്റ്റിക് നിർമിത ക്രിസ്മസ് ട്രീകളിൽ മിക്കതും ആഘോഷങ്ങൾക്ക് ശേഷം ഉപേക്ഷിക്കപ്പെടുകയാണ്. മണ്ണിൽ അലിയാതെ പതിറ്റാണ്ടുകളോളം കിടക്കുന്ന ഇവയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പ്രകൃതിയിൽ നിന്ന് തന്നെ പരിഹാരം കണ്ടെത്തി അവതരിപ്പിക്കുകയാണ് കൃഷിവകുപ്പ്.
സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ നിന്നായി നാലായിരത്തോളം ക്രിസ്മസ് ട്രീകളാണ് വിൽപ്പനയ്ക്ക് തയ്യാറായിരിക്കുന്നത്. ഗോൾഡൻ സൈപ്രസ് എന്ന ഇനമാണ് പേരാമ്പ്രയിലെ വിത്തുൽപ്പാദന കേന്ദ്രത്തിൽ എത്തിയിരിക്കുന്നത്. വടക്കേ അമേരിക്കയിലെ പസഫിക് വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള ഒരു ഇനം കോണിഫറസ് മരമാണ് സാന്തോസൈപാരിസ് നൂറ്റ്കാറ്റെൻസിസ് എന്നും അറിയപ്പെടുന്ന ഗോൾഡൻ സൈപ്രസ്. പച്ചയും മഞ്ഞയും സ്വർണ്ണ നിറവും ചേർന്ന ഒരു ജനപ്രിയ അലങ്കാര വൃക്ഷമാണിത്.