കേരളം

kerala

ETV Bharat / state

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: രമേശ് ചെന്നിത്തല - കേന്ദ്ര ഏജന്‍സി

ക്ഷണിച്ചു വരുത്തിയ കേന്ദ്ര ഏജൻസിയെ മുഖ്യമന്ത്രി ഇപ്പോൾ ഭയക്കുന്നു. സർക്കാരിന്‍റെ അഴിമതി മൂടിവെക്കാനും അന്വേഷണം അട്ടിമറിക്കാനും നിയമസഭയെ കരുവാക്കുന്നതായും രമേശ് ചെന്നിത്തല.

Opposition leader Ramesh Chennithala has said that the government is trying to block the investigation of central agencies  Ramesh Chennithala  Opposition leader  central agencies  കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; രമേശ് ചെന്നിത്തല  രമേശ് ചെന്നിത്തല  കേന്ദ്ര ഏജന്‍സി  സര്‍ക്കാര്‍
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; രമേശ് ചെന്നിത്തല

By

Published : Nov 6, 2020, 11:51 AM IST

Updated : Nov 6, 2020, 12:35 PM IST

കോഴിക്കോട്: നിയമസഭ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ കരുവാക്കി കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാൻ സർക്കാർ ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാളയാർ വിഷയത്തിൽ പ്രതികരിക്കാത്ത ബാലാവകാശ കമ്മീഷനാണ് മയക്ക് മരുന്ന് കേസിലെ പ്രതിയുടെ വീട്ടിൽ റെയ്ഡ് നടന്നതറിഞ്ഞ് ഓടി വന്നത്. കോടികൾ ചിലവാക്കി പത്രമാധ്യമങ്ങളിൽ പരസ്യം നൽകുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ക്ഷണിച്ചു വരുത്തിയ കേന്ദ്ര ഏജൻസിയെ മുഖ്യമന്ത്രി ഇപ്പോൾ ഭയക്കുന്നു. സർക്കാരിന്‍റെ അഴിമതി മൂടിവെക്കാനും അന്വേഷണം അട്ടിമറിക്കാനും നിയമസഭയെ കരുവാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: രമേശ് ചെന്നിത്തല

ഇല്ലാത്ത അധികാരമാണ് സ്പീക്കർ ഉപയോഗിച്ചത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു. സർക്കാരിന്റേത് ഇരട്ടത്താപ്പ് നയമാണെന്നും കോടിയേരിയുടെ വീട്ടില്‍ നിയമപ്രകാരം നടത്തിയ ഇഡി പരിശോധനയെ സർക്കാരിന് എങ്ങനെയാണു തടയാൻ കഴിയുകയെന്നും ചെന്നിത്തല ചോദിച്ചു. പോലീസിനെ ഉപയോഗിച്ച് ഇഡി പരിശോധനയെ ചെറുക്കാന്‍ ശ്രമിച്ചത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. സംസ്ഥാന സര്‍ക്കാറിന്‍റെ വികസന പദ്ധതികളുടെ മുഴുവൻ വിവരങ്ങളും സ്വപ്നക്ക് ചോർത്തി നൽകി കമ്മീഷൻ വാങ്ങാനുള്ള അവസരം ശിവശങ്കരൻ ഒരുക്കികൊടുക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന വികസന പദ്ധതികളെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ശരിയല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Last Updated : Nov 6, 2020, 12:35 PM IST

ABOUT THE AUTHOR

...view details