ഓൺലൈൻ ഉർദു ക്ലാസുകള്‍ ആരംഭിക്കാനാവശ്യപ്പെട്ട് പ്രതിഷേധ സംഗമം നടത്തി - ഓൺലൈൻ ഉർദു ക്ലാസുകള്‍ ആരംഭിക്കാനവശ്യപ്പെട്ട് പ്രതിഷേധ സംഗമം നടത്തി
ആറ്, ഏഴ്, ക്ലാസുകളിൽ ഓൺലൈൻ ഉർദു ക്ലാസുകള്‍ ഉടൻ ആരംഭിക്കുക എന്നാവശ്യപ്പെട്ട് കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. കോഴിക്കോട് ഡിഡിഇ ഓഫീസിന് മുൻപിലാണ് സംഗമം നടത്തിയത്.
![ഓൺലൈൻ ഉർദു ക്ലാസുകള്‍ ആരംഭിക്കാനാവശ്യപ്പെട്ട് പ്രതിഷേധ സംഗമം നടത്തി Kkd ഓൺലൈൻ ഉർദു ക്ലാസുകള്‍ ആരംഭിക്കാനവശ്യപ്പെട്ട് പ്രതിഷേധ സംഗമം നടത്തി latest kkd](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8751903-36-8751903-1599737311677.jpg)
ഓൺലൈൻ ഉർദു ക്ലാസുകള്‍ ആരംഭിക്കാനവശ്യപ്പെട്ട് പ്രതിഷേധ സംഗമം നടത്തി
കോഴിക്കോട്: കൈറ്റ് വിക്റ്റേഴ്‌സ് ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസ്സിൽ ഭാഷാ വിഷയങ്ങളോടുള്ള നീതി നിഷേധത്തിനെതിരെ കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.യു.ടി.എ) പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധവാരത്തിന്‍റെ ഭാഗമായി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിഡിഇ ഓഫീസിന് മുൻപിലാണ് സംഗമം നടത്തിയത്. കെയുടിഎ സംസ്ഥാന സെക്രട്ടറി സി.എം.അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സലാം മലയമ്മ വിഷയവതരണം നടത്തി. ജില്ല പ്രസിഡൻ്റ് എന്‍കെ റഫീക്ക് അധ്യക്ഷത വഹിച്ചു.
ഓൺലൈൻ ഉർദു ക്ലാസുകള്‍ ആരംഭിക്കാനാവശ്യപ്പെട്ട് പ്രതിഷേധ സംഗമം നടത്തി
Last Updated : Sep 10, 2020, 5:28 PM IST