കേരളം

kerala

ETV Bharat / state

മുക്കത്ത് ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു - വാഹനാപകടം

നിലമ്പൂർ കാളികാവ് സ്വദേശി ലബീബാണ് മരിച്ചത്. മംഗലാപുരത്ത് നിന്നും നാട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.

lorry and a bike collided  Kozhikode  കോഴിക്കോട്  വാഹനാപകടത്തിൽ ഒരാൾ മരിച്ചു  നിലമ്പൂർ കാളികാവ് സ്വദേശി ലബീബ്  വാഹനാപകടം  Road accident
മുക്കത്ത് ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു

By

Published : Oct 8, 2020, 5:41 PM IST

കോഴിക്കോട്:മുക്കത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പെരുമ്പടപ്പിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. നിലമ്പൂർ കാളികാവ് സ്വദേശി ലബീബാണ് മരിച്ചത്. മരിച്ച ലബീബ് മംഗലാപുരത്ത് നിന്നും നാട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. മുക്കം ഭാഗത്തുനിന്നും ഓമശ്ശേരി ഭാഗത്ത് പോയ ലോറിയും ഓമശ്ശേരി ഭാഗത്തുനിന്ന് മുക്കം ഭാഗത്തേക്ക് വന്ന ബുള്ളറ്റും കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കം ഫയർ ഫോഴ്സ് സ്ഥലത്തെത്തി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details