കേരളം

kerala

ETV Bharat / state

One More Person Arrested In Drug Mafia Gang Attack താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടം; ഒരാൾ കൂടി അറസ്‌റ്റിൽ - യക്കുമരുന്ന് ഉപയോഗവും വിൽപ്പനയും

Drug Mafia Attacked House In Thamarassery കൂടത്തായി സ്വദേശി വിഷ്‌ണുദാസിനെയാണ് താമരശേരി പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്.

gange attack arrest  One More Person Arrested In Drug Mafia Gang  Drug Mafia Gang Attacked In Thamarassery  Drug Mafia Gang Attacked  One More Person Arrested  Drug Mafia Attacked House In Thamarassery  Drug Mafia Gang  Thamarassery  Thamarassery News malayalam  Thamarassery latest news malayalam  Thamarassery Drug Mafia Gang Issue  താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടം  ഒരാൾ കൂടി അറസ്‌റ്റിൽ  ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടം ഒരാൾ അറസ്‌റ്റിൽ  കൂടത്തായി സ്വദേശി  താമരശേരി പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്  ഇനിയും പത്തിലേറെ പ്രതികളെ പിടികൂടാനുണ്ട്  അക്രമ സംഭവങ്ങൾക്കിടെ ഒരാൾക്ക് വെട്ടേറ്റു  മൂന്ന് വാഹനങ്ങളുടെ ചില്ലും അക്രമ സംഘം തകർത്തു  മൻസൂർ വീട്ടിൽ സിസിടിവി സ്ഥാപിച്ചത്  യക്കുമരുന്ന് ഉപയോഗവും വിൽപ്പനയും  താമരശ്ശേരി
താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടം

By ETV Bharat Kerala Team

Published : Sep 6, 2023, 3:42 PM IST

കോഴിക്കോട്: താമരശ്ശേരിയിലെ ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടത്തിൽ ഒരാൾ കൂടി അറസ്‌റ്റിലായി (One More Person Arrested In Drug Mafia Gang Attack). കൂടത്തായി സ്വദേശി വിഷ്‌ണുദാസിനെയാണ് താമരശ്ശേരി പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്. സംഭവത്തിൽ എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി സക്കീറിനെ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

ഇനിയും പത്തിലേറെ പ്രതികളെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. അക്രമ സംഭവങ്ങൾക്കിടെ ഒരാൾക്ക് വെട്ടേറ്റിരുന്നു. പൊലീസ് ജീപ്പിന്‍റെതടക്കം മൂന്ന് വാഹനങ്ങളുടെ ചില്ലും അക്രമ സംഘം തകർത്തിരുന്നു. പ്രവാസിയായ താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയിൽ മൻസൂറിന്‍റെ (38) വീടാണ് ലഹരി മാഫിയാ സംഘം തകർത്തത്. മൻസൂർ വീട്ടിൽ സിസിടിവി സ്ഥാപിച്ചത് തങ്ങളെ കുടുക്കാനാണെന്ന് ആരോപിച്ചായിരുന്നു സംഘത്തിന്‍റെ വിളയാട്ടം.

ഗുണ്ടാ വിളയാട്ടത്തിൽസംഭവിച്ചത്: മൻസൂറിന്‍റെ വീടിനോട് ചേർന്ന് അയൂബ് എന്നയാൾ ടെന്‍റ്‌ കെട്ടി മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുന്നുണ്ടായിരുന്നു. ഇതിനെ തുടർന്ന് മൻസൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അയൂബിന്‍റെ കൂട്ടാളികൾ ചേർന്ന് അക്രമം അഴിച്ച് വിട്ടത്.

മൻസൂറിനെ കൂടാതെ ഭാര്യ റിസ്വാന, മക്കളായ ഫാത്തിമ ജുമാന, യഹിയ, ആയിഷ നൂറ, അമീന എന്നിവരാണ് അക്രമ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഭീഷണി ഭയന്ന് വീട്ടുകാർ അകത്ത് കയറി വാതിലടച്ചതോടെ ജനൽ ചില്ലുകളും സിസിടിവി ക്യാമറയും വാഹനവും സംഘം അടിച്ച് തകർക്കുകയായിരുന്നു.

നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയെങ്കിലും സംഘം അക്രമവും ഭീഷണിയും തുടരുകയായിരുന്നു. അതിനിടെ സംഭവം അറിഞ്ഞെത്തിയ അമ്പലമുക്ക് സ്വദേശി ഇർഷാദിന് വെട്ടേൽക്കുകയും പൊലീസ് ജീപ്പ് അടക്കം മൂന്ന് വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്‌തു.

താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയാണ് അക്രമം തടഞ്ഞത്. ഓടി രക്ഷപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും ഡി.വൈ.എസ്.പി അഷ്റഫ് പറഞ്ഞിരുന്നു. 15 അംഗ സംഘമാണ് ടെൻ്റ് കെട്ടി ലഹരി വിൽപ്പന നടത്തിക്കൊണ്ടിരുന്നത്. കാവലിന് ആറ് നായകളേയും വളർത്തിയിരുന്നു.

ALSO READ:Attingal Murder| ലഹരി വില്‍പനയില്‍ തര്‍ക്കം; മര്‍ദനമേറ്റ യുവാവ് മരിച്ചു

മർദനമേറ്റ് യുവാവ് മരിച്ചു: ലഹരി വിൽപനയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നുളള ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ടു (Murder Attack In Attingal). ആറ്റിങ്ങൽ വക്കം സ്വദേശി അപ്പു എന്ന ശ്രീജിത്താണ് (25) മർദനമേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം രാത്രി 10.30 ഓടെയാണ് ശ്രീജിത്തിനെ രണ്ട് പേർ ബൈക്കിൽ ആറ്റിങ്ങലിലെ വലിയകുന്നം സർക്കാർ ആശുപത്രിയിൽ എത്തിച്ചത്.

ശ്രീജിത്തിനെ പരിശോധനയ്ക്ക് വിധേയമാക്കിയ ഡോക്‌ടർ മരണം സ്ഥിരീകരിച്ചതോടെ പൊലീസ് ആശുപത്രിയിൽ എത്തിയ ഒരാളെ കസ്‌റ്റഡിയിലെടുത്തിരുന്നു. മറ്റൊരാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

ശ്രീജിത്തിന്‍റെ ദേഹമാസകലം മർദനമേറ്റതിന്‍റെ പാടുകളുണ്ടായിരുന്നു. കസ്‌റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്‌തതോടെയാണ് ലഹരി വിൽപനയുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ ശ്രീജിത്തിന് പരിക്കേറ്റതെന്ന് മനസിലായത്. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details