കേരളം

kerala

ETV Bharat / state

താമരശ്ശേരിയിൽ വ്യാപാരിയെ തട്ടികൊണ്ടുപോയ കേസ്; ഒരാള്‍ പിടിയില്‍

താമരശ്ശേരിയിൽ വ്യാപാരിയെ തട്ടികൊണ്ടുപോയി വിദേശത്ത് കടക്കാന്‍ ശ്രമിച്ച കേസില്‍ പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹർ പിടിയില്‍

one got arrested for the kidnapping  kidnapping of a merchant  kidnapping of a merchant in thamarasserry  kidnapping in thamarasserry  latest news in kozhikode  latest news today  വ്യാപാരിയെ തട്ടികൊണ്ടുപോയ കേസ്  താമരശേരിയിൽ വ്യാപാരിയെ തട്ടികൊണ്ടുപോയ കേസ്  ഒരാള്‍ പിടിയില്‍  മുഹമ്മദ് ജൗഹർ പിടിയില്‍  muhammed jauhar  മുരിങ്ങാം പുറായിൽ അഷ്റഫിനെ  പണം വാങ്ങിയെടുക്കലായിരുന്നു ഇവരുടെ ലക്ഷ്യ  കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
താമരശേരിയിൽ വ്യാപാരിയെ തട്ടികൊണ്ടുപോയ കേസ്; ഒരാള്‍ പിടിയില്‍

By

Published : Oct 25, 2022, 3:00 PM IST

കോഴിക്കോട്: താമരശ്ശേരിയിൽ വ്യാപാരിയെ തട്ടികൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ. പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹർ ആണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ കരിപ്പൂർ വിമാനത്താവളത്തിൽ വച്ചാണ് ജൗഹര്‍ പിടിയിലായത്.

ഗൂഢാലോചനയിലടക്കം ഇയാൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. താമരശ്ശേരിയിൽ കാറിലെത്തിയ സംഘം സ്‌കൂട്ടർ യാത്രക്കാരനായ താമരശ്ശേരി അവേലം സ്വദേശി മുരിങ്ങാം പുറായിൽ അഷ്റഫിനെ (55) തട്ടിക്കൊണ്ട് പോകുകയായിരുന്നു. താമരശ്ശേരി -മുക്കം റോഡിൽ വെഴുപ്പൂർ സ്‌കൂളിന് സമീപം വച്ചാണ് തട്ടികൊണ്ടുപോയത്.

ടാറ്റാ സുമോയിലും, മറ്റൊരു കാറിലുമായി എത്തിയ സംഘമാണ് സ്‌കൂട്ടർ തടഞ്ഞു നിർത്തി യാത്രക്കാരനെ കാറിലേക്ക് കയറ്റിയത്, റോഡിൽ ഉപേക്ഷിച്ച സ്‌കൂട്ടർ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അലി ഉബൈറാന്‍റെ സഹോദരൻ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിൽ എടുത്തിരുന്നു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ടാറ്റാ സുമോയും കസ്റ്റഡിയിലുണ്ട്.

തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച മറ്റൊരു വാഹനമായ സ്വിഫ്റ്റ് കാർ മലപ്പുറം ജില്ലയിലെ മോങ്ങത്ത് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മലപ്പുറം കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. ഗൾഫിൽ വ്യാപാരിയായ അഷ്റഫിനെ അവിടെ വച്ചുള്ള സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് തട്ടിക്കൊണ്ടുപോയത് എന്നാണ് പൊലീസ് പങ്കുവയ്‌ക്കുന്ന വിവരം.

അഷ്റഫിന്‍റെ സഹോദരീ ഭര്‍ത്താവ് ലിജാസുമായി ബന്ധപ്പെട്ട പണം വാങ്ങിയെടുക്കലായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് സംശയിക്കുന്നു. ലിജാസുമായി ഗൾഫിൽ വച്ച് അലി ഉബൈറാനുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നത്.

ABOUT THE AUTHOR

...view details