കോഴിക്കോട്: ഓമശ്ശേരി മങ്ങാടിന് സമീപം റോഡപകടത്തില്‍ ഒരാള്‍ മരിച്ചു. കൊടിയത്തൂർ- പന്നിക്കോട് സ്വദേശി ഷാജിയാണ് മരിച്ചത്.
ഓമശ്ശേരിയില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു - കോഴിക്കോട് അപകടം
കൊടിയത്തൂർ- പന്നിക്കോട് സ്വദേശി ഷാജിയാണ് മരിച്ചത്.
ഓമശ്ശേരിയില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
ഓമശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരുകയായിരുന്ന ഷാജിയുടെ സ്‌കൂട്ടര്‍ റോഡിലേക്ക് മറിയുകയും പിന്നില്‍ അതേദിശയില്‍ വന്ന ലോറി അദ്ദേഹത്തിന്‍റെ ശരീരത്തില്‍ കയറിയിറങ്ങുകയുമായിരുന്നു.
തിങ്കളാഴ്‌ച ഉച്ചക്ക് 12 മണിക്കാണ് സംഭവം. ഷാജിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.