കേരളം

kerala

ETV Bharat / state

ജോളിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു - കൂടത്തായി കൊലപാതകക്കേസ്

ജോളിയെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് സംഭവം.

ജോളി

By

Published : Oct 17, 2019, 4:13 PM IST

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപത്രി ജോളിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത ജോളിയെ വൈദ്യ പരിശോധനയ്ക്കായി കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് അജ്ഞാതനായ യുവാവ് ജോളിയുടെ ഷാള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചത്. ഇയാളെ പൊലീസ് ഉടൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ജോളിയെ കനത്ത സുരക്ഷയിലാണ് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയിലുണ്ടായിരുന്നവരും നാട്ടുകാരുമെല്ലാം കാഷ്വാലിറ്റി വാര്‍ഡിന് മുന്നില്‍ തടിച്ചു കൂടിയിരുന്നു. ഇവര്‍ക്കിടയിലൂടെ ജോളിയെ പുറത്തേക്ക് കൊണ്ടു വരുന്നതിനിടെ യുവാവ് ജോളിയുടെ മുഖം മറച്ച ഷാള്‍ നീക്കം ചെയ്യുകയായിരുന്നു.

ABOUT THE AUTHOR

...view details